ക്രിസ്ത്യന്‍ റോമന്‍ കാത്തലിക്, സിറോ മലബാര്‍ ക്രിസ്ത്യന്‍, ആര്‍.സി, ആര്‍.സി.എസ്, ക്രിസ്ത്യന്‍ ആര്‍.സി എന്നീ വ്യത്യസ്ത ചുരുക്കപ്പേരുകളില്‍ അറിയപ്പെടുന്ന വിഭാഗങ്ങളെല്ലാം ഒന്നു തന്നെയാണെന്നു വ്യക്തമാക്കണമെന്ന ആവശ്യം സര്‍ക്കാര്‍ പരിശോധിച്ചു വരികയാണന്ന് മുഖ്യമന്ത്രി.
തിരുവനന്തപുരം: സംവരണവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന സംശയങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. എസ്.സി, എസ്.ടി, ഒബിസി സംവരണം ലഭിക്കാത്ത സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന എല്ലാവരും മുന്നാക്ക സംവരണത്തിന് അര്‍ഹരാണ്. സംവരണം ലഭിക്കാന്‍ മുന്നാക്ക കമ്മിഷന്റെ പട്ടികയില്‍ ഉള്‍പ്പെട്ടേ തീരൂ എന്നില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.
സംവരണമില്ലാത്ത 164 വിഭാഗങ്ങളെ പ്രഖ്യാപിച്ച് സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തിട്ടുണ്ട്. സിറിയന്‍ കാത്തലിക് (സിറോ മലബാര്‍ കാത്തലിക്ക്) വിഭാഗവും ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ക്രിസ്ത്യന്‍ റോമന്‍ കാത്തലിക്, സിറോ മലബാര്‍ ക്രിസ്ത്യന്‍, ആര്‍.സി, ആര്‍.സി.എസ്, ക്രിസ്ത്യന്‍ ആര്‍.സി എന്നീ വ്യത്യസ്ത ചുരുക്കപ്പേരുകളില്‍ അറിയപ്പെടുന്ന വിഭാഗങ്ങളെല്ലാം ഒന്നു തന്നെയാണെന്നു വ്യക്തമാക്കണമെന്ന ആവശ്യം സര്‍ക്കാര്‍ പരിശോധിച്ചു വരികയാണ്. ഇത്തരം ചില അപാകതകള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
സംസ്ഥാന കമ്മിഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി സ്വീകരിക്കും. മുന്നാക്ക പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കു മാത്രമേ മുന്നാക്ക സംവരണ സര്‍ട്ടിഫിക്കറ്റ് നല്‍കാവൂ എന്നു സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടില്ല. ജാതി, മത വ്യത്യാസം കൂടാതെ ഇപ്പോള്‍ സംവരണം ലഭിക്കാത്ത എല്ലാ വിഭാഗങ്ങളിലെയും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ മുന്നാക്ക സംവരണത്തിന് അര്‍ഹരാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.