ഇടുക്കി: കോവിഡ് ബാധിച്ച് അമ്മ മരിച്ചപ്പോള്‍ ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞ് അനുജത്തിയ്ക്ക് അമ്മയായി മൂന്നാം ക്ലാസുകാരി. കട്ടപ്പന മാട്ടുക്കട്ടയിലെ മൂന്നാം ക്ലാസുകാരി സനിറ്റ സോജോയ്ക്ക് അര്‍ബുദരോഗിയായ മുത്തശിയാണ് സഹായത്തിനുള്ളത്. കുട്ടികളുടെ ചെലവിനും അമ്മയുടെ ചികില്‍സയ്ക്കും വക കണ്ടെത്താന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ് പെയിന്റിംഗ് തൊഴിലാളിയായ സോജോ.
പ്രസവത്തിന് മുമ്പ് നടത്തിയ പരിശോധനയിലാണ് മുപ്പത്തിയൊന്നുകാരിയായ സനിജയ്ക്കും പ്രസവകാല ശുശ്രൂഷക്കെത്തിയ സനിജയുടെ അമ്മക്കും കോവിഡ് സ്ഥിരീകരിച്ചത്. പ്രസവം കഴിഞ്ഞ് മൂന്നാം ദിവസം സനിജയുടെ അമ്മ ന്യുമോണിയ മൂലം മരിച്ചു. പത്താം ദിവസം കുടുംബത്തെ വിട്ട് സനിജയും പോയി. സാനിയ എന്ന് പേരിട്ടിരിക്കുന്ന കൊച്ച് അനുജത്തിയെ അമ്മയുടെ സ്ഥാനത്ത് നിന്ന് പൊന്നുപോലെ നോക്കുകയാണ് ചേച്ചി സനിറ്റ.
പഠിച്ച് ടീച്ചര്‍ ആകണമെന്നാണ് സനിറ്റയുടെ ആഗ്രഹം. പെയിന്റിംഗ് തൊഴിലാളിയായ ഇവരുടെ അച്ഛന്‍ സോജോയുടെ ഏക വരുമാനമാണ് ഈ കുടുംബത്തിന്റെ ആശ്രയം. ശിശു ക്ഷേമ സമിതിയില്‍ വിവരം അറിയിച്ചപ്പോള്‍ കുട്ടികളെ ഹോസ്റ്റലില്‍ നിര്‍ത്തി പഠിപ്പിക്കാന്‍ സഹായിക്കാമെന്നാണ് അറിയിക്കുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.