യു എ ഇ : വന്ദേഭാരത് മിഷന്‍റെ ഭാഗമായി ദുബായില്‍ നിന്ന് കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് കുറഞ്ഞ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ച് എയർ ഇന്ത്യാ എക്സ്പ്രസ്.നാളെ മുതല്‍ (ഒക്ടോബർ 21 ) ഡിസംബർ 30 വരെയുളള തിയതികളിലാണ് വിവിധ വിമാനത്താവളങ്ങളിലേക്ക് 310 ദിർഹത്തിന് ടിക്കറ്റുകള്‍ ലഭ്യമാകുന്നത്. ഒക്ടോബർ 21,28, നവംബർ 04,11,18,25,ഡിസംബർ 2,09,16,23,30 തിയതികളില്‍ കോഴിക്കോട്ടേക്കാണ് സർവ്വീസുളളത്. ഒക്ടോബർ 25, നവംബർ 01,08,15,22,29, ഡിസംബർ 06,13,20, 27 തിയതികളില്‍ കണ്ണൂരിലേക്കും ഒക്ടോബർ 26,നവംബർ 2, 9,16,23 തിയതികളില്‍ കൊച്ചിയിലേക്കും ഈ നിരക്കില്‍ യാത്ര ചെയ്യാം. തിരുവനന്തപുരത്തേക്ക് ഒക്ടോബർ 27, നവംബർ 03,10,17,24, തിയതികളിലും ഡിസംബർ 01,08,15,22,29 തിയതികളിലും ഈ നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമാവുമെന്ന് എയർ ഇന്ത്യാ എക്സ്രപ്രസിന്‍റെ അറിയിപ്പ് വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.