ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടില്‍ കള്ളപ്പണം; ഹൈദരലി തങ്ങള്‍ക്ക് വീണ്ടും ഇഡി നോട്ടീസ്

ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടില്‍ കള്ളപ്പണം; ഹൈദരലി തങ്ങള്‍ക്ക് വീണ്ടും ഇഡി നോട്ടീസ്

കൊച്ചി: ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടില്‍ കള്ളപ്പണം എത്തിയെന്ന കേസില്‍ മുസ്ലിം ലീഗ് അധ്യക്ഷന്‍ ഹൈദരാലി തങ്ങള്‍ക്ക് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ്. 2020ല്‍ തങ്ങളെ ഇഡി ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട കെടി ജലീലിന്റെ ആരോപണം വിവാദമായതിന് പിന്നാലെയാണ് വിവരം പുറത്ത് വന്നത്.

ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം കോഴിക്കോട് ചികിത്സയിലാണ് പാണക്കാട് ഹൈദരാലി തങ്ങള്‍. ഇവിടെയെത്തിയാണ് ഇ ഡി നോട്ടീസ് നല്‍കിയത്. എന്നാല്‍ ചികിത്സയിലായതിനാല്‍ തങ്ങള്‍ ഹാജരാകില്ലെന്നാണ് സൂചന. അതേസമയം 2020 ജൂലൈയില്‍ തങ്ങളെ ഇഡി ചോദ്യം ചെയ്തിരുന്നതായും ഇദ്ദേഹത്തെ കുഴപ്പത്തിലാക്കിയത് ലീഗ് നേതാക്കളാണെന്നും കെ ടി ജലീല്‍ ആരോപിച്ചു. പികെ കുഞ്ഞാലിക്കുട്ടിയുടെ മകന് എ ആര്‍ ബാങ്കില്‍ കള്ളപ്പണ നിക്ഷേപമുണ്ടെന്ന ആരോപണവും ജലീല്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ജലീലിന്റെ ആരോപണങ്ങളെല്ലാം മുസ്ലിം ലീഗ് നേതൃത്വം നിഷേധിച്ചു. കഴിഞ്ഞ ദിവസം കോഴിക്കോട്ട് ചേര്‍ന്ന ലീഗ് ഭാരവാഹി യോഗത്തില്‍ സംസ്ഥാന സെക്രട്ടറി കെ എസ് ഹംസ ഈ പ്രശ്‌നം ഉന്നയിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.