അന്ധയായ കാവ്യയ്ക്ക് യൂണിവേഴ്സിറ്റി റാങ്ക്

അന്ധയായ കാവ്യയ്ക്ക് യൂണിവേഴ്സിറ്റി റാങ്ക്

ബംഗളുരു: അന്ധയായ കാവ്യയ്ക്ക് യൂണിവേഴ്സിറ്റി റാങ്ക് . ബംഗളൂരുവിലെ കാവ്യ എസ് ഭട്ട് എന്ന പെൺകുട്ടിക്ക് രണ്ടു വയസ്സുള്ളപ്പോൾ ആണ് കാഴ്ചശക്തി നഷ്ടപ്പെട്ടത്. ബൈലാറ്ററൽ റെറ്റിനോ ബ്ലാസ്റ്റോമ എന്ന അസുഖമായിരുന്നു കാവ്യയെ ബാധിച്ചത്. എന്നാൽ തോൽക്കാൻ അവൾക്ക് മനസ്സില്ലായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച ആയിരുന്നു മൈസൂർ യൂണിവേഴ്സിറ്റിയുടെ ബിരുദദാനച്ചടങ്ങ്.

രണ്ട് ഗോൾഡ് മെഡലുകളും രണ്ട് ക്യാഷ് അവാർഡുകളും ആണ് കാവ്യയെ കാത്തിരുന്നത്. എംഎ പൊളിറ്റിക്കൽ സയൻസിൽ ഏറ്റവും ഉയർന്ന മാർക്കോട് കൂടി പാസായതിന് ആയിരുന്നു ഇത്. ബംഗളൂരുവിലെ ഒരു സ്പെഷ്യൽ സ്കൂളിലായിരുന്നു കാവ്യ പഠിച്ചത്. ഇവിടെയുള്ള ഒരു കോളേജിൽ നിന്നും ബിരുദവും എടുത്തു. കാവ്യയുടെ മാതാപിതാക്കളായ രവികാല ഭട്ട്, ശ്രീനിവാസ് ഭട്ട് എന്നിവരാണ് കാവ്യയുടെ സ്വപ്നങ്ങൾക്ക് എന്നും തണലൊരുക്കി നിന്നിട്ടുള്ളത്. ഒരു സഹായി ഇല്ലാതെ സ്വന്തമായി കമ്പ്യൂട്ടർ എക്സാം എഴുതുന്ന യൂണിവേഴ്സിറ്റിയിലെ ആദ്യ കാഴ്ച ശക്തിയില്ലാത്ത വ്യക്തി കൂടിയാണ് ഇന്ന് കാവ്യ. “പരീക്ഷകളെല്ലാം എനിക്ക് തന്നെ എഴുതണമെന്ന് ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഞാൻ തന്നെ കമ്പ്യൂട്ടർ പരീക്ഷയ്ക്കുവേണ്ടി അഭ്യർത്ഥിച്ചത്” – കാവ്യ പറയുന്നു.


കർണാടക സംഗീതവും കീബോർഡും കാവ്യ പഠിച്ചിട്ടുണ്ട്. ഒരു ടീച്ചർ ആവണം എന്നാണ് കാവ്യയുടെ ആഗ്രഹം. അതുകൊണ്ടുതന്നെ നെറ്റ് എക്സാമും കാവ്യ ക്ലിയർ ചെയ്തിട്ടുണ്ട്. “ഞാനൊരു പാട്ടുകാരി ആകണമെന്നായിരുന്നു എൻറെ അച്ഛൻറെ ആഗ്രഹം. അതുകൊണ്ടാണ് ചെറുപ്പംമുതൽ കർണാടക സംഗീതം പഠിച്ചത്. എന്നാൽ ടീച്ചർ ആകുന്നത് ആയിരുന്നു എൻറെ ആഗ്രഹം. അങ്ങനെയാണ് പിന്നീട് നെറ്റ് എക്സാം ക്ലിയർ ചെയ്യുന്നത്” – കാവ്യ പറഞ്ഞു. എങ്ങനെയാണ് ഇത്രയും വലിയ ഒരു വിജയം കരസ്ഥമാക്കിയത് എന്ന് ചോദിച്ചപ്പോൾ കാവ്യ പറഞ്ഞത് ഇങ്ങനെ, “നമ്മുടെ ജീവിതത്തിൽ എല്ലാവർക്കും സ്വതന്ത്രരായി ഇരിക്കാനാണ് ആഗ്രഹം. അതാണ് എന്തുകാര്യം ചെയ്യുമ്പോഴും, പരമാവധി മികച്ച രീതിയിൽ ചെയ്യുവാൻ എന്നെ പ്രേരിപ്പിച്ചത്. ഈയൊരു വാശിയാണ് എൻറെ എല്ലാ വിജയങ്ങൾക്കും കാരണം”.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.