തിരിച്ചെത്തുന്നവർക്ക് 10 ദിവസത്തെ ക്വാറന്‍റീന്‍, യുഎഇയില്‍ നിന്ന് വാക്സിനെടുക്കാത്തവർക്ക് യാത്രാനുമതി നൽകിയിട്ടില്ല

തിരിച്ചെത്തുന്നവർക്ക് 10 ദിവസത്തെ ക്വാറന്‍റീന്‍, യുഎഇയില്‍ നിന്ന് വാക്സിനെടുക്കാത്തവർക്ക് യാത്രാനുമതി നൽകിയിട്ടില്ല

ദുബായ്: ഇന്ത്യയുള്‍പ്പടെ ആറ് രാജ്യങ്ങളില്‍ നിന്ന് നിബന്ധനകളോടെ യുഎഇയിലേക്ക് എത്തുന്നവർക്ക് 10 ദിവസത്തെ ക്വാറന്‍റീന്‍ നിർബന്ധം. തിരിച്ചെത്തുമ്പോള്‍ വിമാനത്താവളത്തില്‍ പിസിആർ ടെസ്റ്റുണ്ട്. ഇത് കൂടാതെ നാലാം ദിവസവും എട്ടാം ദിവസവും പിസിആർ ടെസ്റ്റും എടുക്കണം. വിമാനത്താവളത്തില്‍ നിന്നും നല്‍കുന്ന നിരീക്ഷണ ഉപകരണം ധരിക്കുകയും വേണം. യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനുളളിലെ കോവിഡ് പിസിആർ നെഗറ്റീവ് റിസല്‍ട്ടും നിർബന്ധം. അംഗീകൃത ലാബില്‍ നിന്നായിരിക്കണം പിസിആർ ടെസ്റ്റെടുക്കേണ്ടത്. യഥാർത്ഥഫലവുമായി ബന്ധിപ്പിക്കുന്ന ക്യൂആർ കോഡും ഉണ്ടായിരിക്കണം.

കാലാവധിയുളള താമസവിസയുളള യുഎഇയില്‍ നിന്ന് വാക്സിനെടുത്ത് 14 ദിവസം പിന്നിട്ടവർക്കാണ് തിരിച്ചുവരാന്‍ ആദ്യഘട്ടത്തില്‍ അനുമതി നല്‍കിയിട്ടുളളത്. ആറുമാസം രാജ്യത്തിന് പുറത്തുനിന്നാല്‍ വിസ കാലാവധി കഴിയും. യുഎഇയില്‍ നിന്ന് നാട്ടിലെത്തി ആറുമാസം പിന്നിട്ടവർക്ക് തിരിച്ചെത്താനാകുമോയെന്നുളളതില്‍ വ്യക്തതയില്ല. എന്നാല്‍ വിസ കാലാവധിയുണ്ടോയെന്ന് അറിയാനായിദുബായ് വിസക്കാർക്ക്  https://smartservices.ica.gov.ae/echannels/web/client/guest/index.html#/residents-entry-confirmation എന്ന ലിങ്കില്‍ വിവരങ്ങള്‍ നല്‍കാം.

മറ്റ് എമിറേറ്റിലെ വിസക്കാർക്ക് https://smartservices.ica.gov.ae/echannels/web/client/default.html#/fileValidity എന്ന ലിങ്കില്‍ കേറിയാല്‍ കാലാവധിയുണ്ടോയെന്നറിയാനാകും.

തിരിച്ചുവരാന്‍ ദുബായ് വിസയുള്ളവർ https://smart.gdrfad.gov.ae/Smart_OTCServicesPortal/ReturnPermitServiceForm.aspx എന്ന ലിങ്കിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

മറ്റ് എമിറേറ്റിലുളളവർ https://smartservices.ica.gov.ae/echannels/web/client/guest/index.html#/residents-entry-confirmation എന്ന ലിങ്കിലൂടെയും അപേക്ഷ സമർപ്പിക്കണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.