'നാദിര്‍ഷയെയും കൂട്ടരെയും ഞാന്‍ വിടില്ല. ഇവനെയൊക്കെ നന്നാക്കിയിട്ടേ ഞാന്‍ പോകൂ. ഈ പേരില്‍ സിനിമ ഇറക്കാമെന്ന് നാദിര്‍ഷ വിചാരിക്കേണ്ട. ഒരു തിയറ്ററിലും ഈ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ല. ഇതിനെതിരെ കേരളം മുഴുവന്‍ ഞാന്‍ ഇറങ്ങും'
പി.സി ജോര്‍ജ്
കോട്ടയം: ജയസൂര്യയെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന 'ഈശോ' എന്ന സിനിമയ്‌ക്കെതിരെ ജനപക്ഷം നേതാവും മുന്‍ എംഎല്‍എയുമായ പി.സി. ജോര്‍ജ് രംഗത്ത്. ഈ പേരില്‍ സിനിമ ഇറക്കാമെന്ന് നാദിര്‍ഷ വിചാരിക്കേണ്ടെന്നും സിനിമ പുറത്തിറങ്ങിയാല്‍ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും പി.സി ജോര്‍ജ് വ്യക്തമാക്കി.
ക്രൈസ്തവ സമൂഹത്തെ അപമാനിക്കണമെന്ന് കരുതി ഇറങ്ങിത്തിരിച്ച കുറച്ച് സിനിമാക്കാര്‍ ഉണ്ട്. ഇപ്പോള്‍ മലയാള സിനിമയിലെ ഗുണ്ടാ കഥാപാത്രങ്ങളെ ശ്രദ്ധിച്ചാല്‍ അറിയാം. മിക്ക ഗുണ്ടകളും ക്രിസ്ത്യാനികള്‍ ആയിരിക്കും. അവന്റെ കഴുത്തില്‍ ഒരു കുരിശും കാണും. ഇത് ഇന്നും ഇന്നലെയും തുടങ്ങിയ കാര്യമല്ല. ഇതു സംബന്ധിച്ച് കുറച്ചു നാളുകളായി തനിക്ക് പരാതികള്‍ കിട്ടുന്നുണ്ടായിരുന്നു.
എംഎല്‍എ അല്ലാത്തതിനാല്‍ ധാരാളം സമയം കിട്ടുന്നുണ്ട്. അതിനാല്‍ താനിപ്പോള്‍ സിനിമകള്‍ കാണാന്‍ തുടങ്ങിയിരിക്കുകയാണെന്ന് പി.സി ജോര്‍ജ് പറഞ്ഞു. സാംസ്‌കാരിക മൂല്യങ്ങള്‍ക്ക് വലിയ വില കല്‍പിക്കുന്ന സഭയാണ് ക്രൈസ്തവ സഭ. സമൂഹത്തിന് വേണ്ടി ചെയ്യാന്‍ കഴിയുന്ന എല്ലാ നന്മകളും സഭ ചെയ്യുന്നു. ഇത് വൃത്തികെട്ട അനീതിയാണ്. ചോദിക്കാനും പറയാനും ആരുമില്ല എന്ന തോന്നലാണ് ഇത്തരക്കാര്‍ക്ക് വളം വയ്ക്കുന്നത്.
'നാദിര്‍ഷയെയും കൂട്ടരെയും ഞാന്‍ വിടില്ല. ക്രിസ്ത്യന്‍ സമൂഹത്തെ മാത്രമല്ല, അതിപ്പോള്‍ മുസ്ലിം സമൂഹത്തെയും ഹൈന്ദവ സമൂഹത്തെയും അപമാനിച്ചാലും വിടില്ല. ഞാനൊരു പൊതു പ്രവര്‍ത്തകനാണ്. ഇവനെയൊക്കെ നന്നാക്കിയിട്ടേ ഞാന്‍ പോകൂ. ഈ പേരില്‍ സിനിമ ഇറക്കാമെന്ന് നാദിര്‍ഷ വിചാരിക്കേണ്ട. ഒരു തിയറ്ററിലും ഈ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ല. ഇതിനെതിരെ കേരളം മുഴുവന്‍ ഞാന്‍ ഇറങ്ങും'- പി.സി ജോര്‍ജ് പറഞ്ഞു.
മതവികാരം വ്രണപ്പെടുത്തുന്ന സിനിമയ്‌ക്കെതിരെ നിരവധി ക്രിസ്ത്യന്‍ സംഘടനകളും വൈദികരും രംഗത്ത് വന്നിട്ടുണ്ട്. നാദിര്‍ഷ ചെയ്യുന്ന സിനിമകളുടെ നിര്‍മ്മാതാക്കള്‍ വെറും ബിനാമികള്‍ മാത്രമാണെന്നും സാമ്പത്തിക സ്രോതസിനെപ്പറ്റി കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്നുമുള്ള ആവശ്യം ശക്തിപ്പെടുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.