മോശെ ഏറ്റം യോഗ്യനായ ഇടയനായിരുന്നു . ഒരു ആട്ടിൻകുട്ടിപോലും നഷ്ടപ്പെടാൻ അനുവദിച്ചില്ല. ഒരിക്കൽ ഒരു ആട്ടിൻകുട്ടി കൂട്ടത്തിൽ നിന്ന് ഓടി പോയി. മോശെ പിറകെ ഓടി. . ഒരു അരുവിയിൽനിന്നു ആട്ടിൻകുട്ടി വെള്ളം കുടിച്ചുകൊണ്ടിരുന്നപ്പോൾ അതിനെ പിടിച്ചു . മോശെ പറഞ്ഞു: നിനക്ക് ദാഹിക്കുന്നുണ്ട് എന്ന് ഞാൻ മനസ്സിലാക്കിയിരുന്നില്ല . നിൻ്റെ ദാഹം തീർക്കുക, ആവശ്യത്തിനു കുടിക്കുക. മോശെ ആട്ടിൻകുട്ടിയെ തോളിലേറ്റി . ദൈവം ഇതുകണ്ടിട്ടു മോശെയോടു പറഞ്ഞുൾ: " നീ നല്ല വാത്സല്യമുള്ളവനാണ്, നീ ആയിരിക്കണം എന്റെ ആട്ടിൻകൂട്ടത്തിന്റെ ഇടയൻ . നീ വഴി ഇസ്രായേൽ ജനത്തെ ഞാൻ മോചിപ്പിക്കും .
മോശെയുടെ ആട്ടിൻപറ്റം നല്ലതുപോലെ പുല്ലുതിന്നു. സമനിലത്തെ മുഴുവൻ തീർന്നപ്പോൾ ആടുകൾ മലമുകളിലേക്ക് കയറി . ഒരിക്കൽ മലമുകളിൽ കത്തുന്ന മുൾപടർപ്പു മോശ കണ്ടു. അടുത്തുചെന്നു കാണാം എന്ന് മോശ വിചാരിച്ചു . അടുത്തുചെന്നപ്പോൾ അത്ഭുതപ്പെട്ടു . അത് വെറും മുൾപടർപ്പല്ല , ജ്വാലയാണ് . എന്നാൽ അതിന്റെ ഇലകളും ശാഖകളും കത്തി ചാമ്പലാകുന്നില്ല. പിറകിൽനിന്നു ദൈവത്തിന്റെ സ്വരം കേട്ടു . " ഞാൻ എന്റെ ജനമായ ഇസ്രായേൽക്കാരുടെ കരച്ചിൽ കേട്ടു . നീ ഈജിപ്തിലേക്ക് പോകണം. അവരെ അവിടെനിന്നു പുറത്തു കൊണ്ട് വരണം വരണം . അവർ എന്നെ ആരാധിക്കട്ടെ . "
മുൾപടർപ്പ് അവിടെ എന്നും ഉണ്ടായിരുന്നു. സൃഷ്ടിയുടെ സമയത്തുതന്നെ ആ ജ്വാല അവിടെ ഉണ്ടായിരുന്നു . അനേകർ ആ മലമുകളിൽ കയറിയിട്ടുണ്ട് പക്ഷേ , ഈ മുൾപടർപ്പിനെ ശ്രദ്ധിച്ചില്ല . സാധാരണക്കാർക്ക് അത് അത്ര വലിയ കാര്യമല്ല . നിസ്സാര കാര്യം മാത്രം എന്നാൽ മോശ നിസ്സാരകാര്യങ്ങൾ ശ്രെദ്ധിച്ചു . വഴിവിട്ടുപോയ ആട്ടിൻകുട്ടിയെ ശ്രെദ്ധിച്ചതുപോലെ , വലിയ കാര്യങ്ങൾ നിസ്സാരവും ചെറുതുമായ കാര്യങ്ങളിലാണ് മറഞ്ഞിരിക്കുന്നത് . നമുക്ക് ഉൾക്കാഴ്ചകൾ ആവശ്യമാണ് ഇത്തരം കാര്യങ്ങൾ മനസ്സിലാക്കാൻ .
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.