ന്യൂഡൽഹി : കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീല്‍ഡിന്റെ ഡോസുകളുടെ ഇടവേള കുറച്ചേക്കും. 45 വയസിന് മുകളിൽ പ്രായമുള്ളവർക്ക് കോവിഷീൽഡിന്റെ രണ്ടു ഡോസുകൾ തമ്മിലുള്ള ഇടവേള കുറയ്ക്കുന്ന കാര്യം കേന്ദ്രസർക്കാരിന്റെ പരിഗണനയിലെന്ന് റിപ്പോർട്ട്.
നിലവിൽ കോവിഷീൽഡിന്റെ രണ്ടു ഡോസുകൾ തമ്മിലുള്ള ഇടവേള 12-16 ആഴ്ച വരെയാണ്. ശാസ്ത്രീയ വിവരങ്ങൾ വിശകലനം ചെയ്ത ശേഷം ഇടവേളയുടെ കാര്യത്തിൽ 30 ദിവസത്തിനകം തീരുമാനമെടുക്കുമെന്ന് നാഷണൽ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓൺ ഇമ്മ്യൂണൈസേഷൻ (എൻ.ടി.എ.ജി.ഐ) അറിയിച്ചു. അടുത്തയാഴ്ചയാണ് എൻ.ടി.എ.ജി.ഐ യോഗം ചേരാനിരിക്കുന്നത്.
വ്യത്യസ്ത മേഖലകളിൽ വ്യത്യസ്ത പ്രായത്തിലുള്ളവർക്ക് നൽകിയ വാക്സിനുകളുടെ ഫലത്തെയും ഡോസുകൾ തമ്മിലുള്ള ഇടവേളയെയും കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചിട്ടുണ്ടെന്ന് എൻ.ടി.എ.ജി.ഐ. ചെയർപേഴ്സൺ ഡോ. എൻ.കെ. അറോറ പറഞ്ഞു. കോവിഷീൽഡിന്റെ ഒരു ഡോസിന് പോലും മികച്ച പ്രതിരോധശേഷിയുണ്ടെന്ന് പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.