ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത ബഹുമതിയായ ഖേല്‍ രത്‌ന പുരസ്‌കാരത്തിന്റെ പേര് ഇനി മേജര്‍ ധ്യാന്‍ ചന്ദിന്റെ പേരിൽ അറിയപ്പെടും. ഖേല്‍ രത്‌ന പുരസ്‌കാരത്തിന്റെ പേര് മാറ്റിയ വിവരം പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേരിലായിരുന്നു ഇത് വരെ പുരസ്‌കാരം അറിയപ്പെട്ടിരുന്നത്. കായിക താരങ്ങളുടെ ഭാഗത്ത് നിന്ന് ഇത് സംബന്ധിച്ചുള്ള ആവശ്യം നേരത്തെയും ശക്തമായിരുന്നു. ഇത് പരിഗണിച്ചാണ് കായിക താരങ്ങള്‍ക്ക് നല്‍കുന്ന പുരസ്‌കാരത്തിന് ഒരു കായിക താരത്തിന്റെ തന്നെ പേര് നല്‍കിയത്.
ഖേല്‍ രത്‌ന പുരസ്‌കാരത്തിന് ഹോക്കി മാന്ത്രികന്‍ ധ്യാന്‍ ചന്ദിന്റെ പേര് നല്‍കണമെന്ന അഭ്യര്‍ത്ഥന രാജ്യത്തിന്റെ പല കോണുകളില്‍ നിന്നായി തനിക്ക് ലഭിച്ചിരുന്നുവെന്നും. ഈ അഭ്യര്‍ത്ഥന പരിഗണിച്ച് പുരസ്‌കാരം ഇനി മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍ രത്‌ന അവാര്‍ഡ് എന്ന് അറിയപ്പെടുമെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.