സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്: കേസ് വിവരങ്ങള്‍ എന്‍ ഐ എ ശേഖരിച്ചു

സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്: കേസ് വിവരങ്ങള്‍ എന്‍ ഐ എ ശേഖരിച്ചു

കോഴിക്കോട്: സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കേസിനെ പറ്റിയുള്ള വിവരങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സി കോഴിക്കോട്ടെത്തി ശേഖരിച്ചു. കൊച്ചിയിലെ എന്‍ഐഎ ഉദ്യോഗസ്ഥനാണ് കോഴിക്കോടെത്തി അന്വേഷണ സംഘത്തില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചത്.

ബംഗളുരുവിലുള്ള ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥരുമായി എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ സംസാരിച്ചു. കേസിലെ തീവ്രവാദബന്ധത്തിന് ശക്തമായ തെളിവ് ലഭിച്ചാല്‍ റിപ്പോര്‍ട്ടില്‍ എന്‍ഐഎ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യാനാണ് സാധ്യത. ടെലഫോണ്‍ എക്‌സ്‌ചേഞ്ചിന് രാജ്യാന്തര ബന്ധവും തീവ്രവാദ ബന്ധവും ഉണ്ടെന്ന പ്രാഥമിക നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് കേസില്‍ എന്‍.ഐ.എ ഇടപെടല്‍.

ബംഗളുരുവിലുള്ള കോഴിക്കോട് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ നാളെ നാട്ടിലേക്ക് തിരിച്ചേക്കും. ശേഖറിച്ച തെളിവുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. രാജ്യത്തുടനീളം പ്രവര്‍ത്തിക്കുന്ന സമാന്തര എക്‌സ്‌ചേഞ്ചുകള്‍ സംബന്ധിച്ച് നിര്‍ണായക തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.