പേരിനൊപ്പം അച്ഛന്റേത് മാത്രമല്ല, അമ്മയുടെ പേര് ചേര്‍ക്കാനും കുട്ടികള്‍ക്ക് അവകാശമുണ്ടെന്ന് കോടതി

പേരിനൊപ്പം അച്ഛന്റേത് മാത്രമല്ല, അമ്മയുടെ പേര് ചേര്‍ക്കാനും കുട്ടികള്‍ക്ക് അവകാശമുണ്ടെന്ന് കോടതി

ന്യൂഡല്‍ഹി: സ്വന്തം പേരിനൊപ്പം അച്ഛന്റേത് മാത്രമല്ല അമ്മയുടെ പേര് ചേര്‍ക്കാനും എല്ലാ കുട്ടികള്‍ക്കും അവകാശമുണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി. പെണ്‍കുട്ടിയുടെ പേരിനൊപ്പം അമ്മയുടെ പേരിന് പകരം തന്റെ പേര് ചേര്‍ക്കണമെന്നാവശ്യപ്പെട്ട് ഒരു പിതാവ് നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് കോടതിയുടെ പരാമര്‍ശം.

പിതാവിന്റെ പേര് മാത്രമേ കുട്ടിയുടെ പേരിനൊപ്പം ചേര്‍ക്കാന്‍ പാടുള്ളു എന്ന് നിര്‍ബന്ധിക്കാനാകില്ലെന്നും കോടതി പറഞ്ഞു. അമ്മയുടെ പേരിനൊപ്പം പെണ്‍കുട്ടി സന്തോഷവതിയാണെങ്കില്‍ എന്താണ് പ്രശ്‌നമെന്നും കോടതി ചോദിച്ചു.

പേര് മാറിയതിനാല്‍ ഇന്‍ഷുറന്‍സ് തുക ലഭിക്കാന്‍ ബുദ്ധിമുട്ടുന്നെന്നറിയിച്ചാണ് പിതാവ് കോടതിയെ സമീപിച്ചത്.
കുട്ടി പ്രായപൂര്‍ത്തിയാകാത്തതിനാല്‍ സ്വയം പേര് മാറ്റാന്‍ കഴിയില്ലെന്നും അകന്ന് കഴിയുന്ന ഭാര്യയാണ് കുട്ടിയുടെ പേര് മാറ്റിയതെന്നും ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ഇതിനായി സ്കൂൾ അധികാരികളെ സമീപിക്കാനായിരുന്നു കോടതിയുടെ നിര്‍ദേശം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.