സസ്‌പെന്‍ഷനോ പദവി നഷ്ടമോ, മുഈന്‍ അലിക്കെതിരെ നടപടി; മുസ്ലിം ലീഗ് നേതൃയോഗം ഇന്ന് ചേരും

സസ്‌പെന്‍ഷനോ പദവി നഷ്ടമോ, മുഈന്‍ അലിക്കെതിരെ നടപടി; മുസ്ലിം ലീഗ് നേതൃയോഗം ഇന്ന് ചേരും

മലപ്പുറം: മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് മുഈന്‍ അലി ശിഹാബ് തങ്ങള്‍ക്കെതിര ശക്തമായ നടപടിക്ക് സാധ്യത. മുഈന്‍ അലി തങ്ങള്‍ ഉന്നയിച്ച വിമര്‍ശനമടക്കം ചര്‍ച്ച ചെയ്യാന്‍ മുസ്ലിം ലീഗ് നേതൃയോഗം ഇന്ന് ചേരും. ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് മലപ്പുറത്ത് ലീഗ് ഒഫീസിലാണ് ഉന്നതാധികാര സമിതി യോഗം ചേരുക. സാദിഖലി തങ്ങളുടെ അധ്യക്ഷതയില്‍ ഉന്നതാധികാരസമിതി അംഗങ്ങളാണ് യോഗം ചേരുക.
യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിന്റായ മുഈന്‍ അലി ശിഹാബ് തങ്ങള്‍ക്കെതിര ശക്തമായ നടപടി വേണമെന്ന് യൂത്ത് ലീഗ് ദേശീയ സംസ്ഥാന നേതൃത്വങ്ങള്‍ മുസ്ലീം ലീഗ് നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുഈന്‍ അലി ശിഹാബ് തങ്ങള്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനായതിനാല്‍ അച്ചടക്ക നടപടിയില്‍ അദ്ദേഹത്തിന്റെ അനുമതി കൂടി വാങ്ങേണ്ടി വരും. മുഈന്‍ അലിയെ യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് പദവിയില്‍ നിന്നും നീക്കാനാണ് സാധ്യത. അതേസമയം ഹൈദരലി ശിഹാബ് തങ്ങള്‍ ഇന്നത്തെ യോഗത്തിലും പങ്കെടുക്കില്ല.
അതിനിടെ മുഈന്‍ അലിക്ക് ചന്ദ്രികയുമായി ബന്ധമില്ലെന്ന ലീഗ് നേതൃത്വത്തിന്റെ വാദം തെറ്റെന്ന് തെളിയിക്കുന്ന ഹൈദരാലി തങ്ങളുടെ കത്തും പുറത്ത് വന്നിരുന്നു. കോഴിക്കോട്ട് ചന്ദ്രികയിലെ കാര്യം വിശദീകരിക്കാന്‍ ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തിലേക്ക് മുഈന്‍ അലി തങ്ങള്‍ വിളിക്കാതെ വന്നതാണെന്നും അദ്ദേഹത്തിന് ചന്ദ്രികയുടെ ചുമതല ഇല്ലെന്നുമാണ് ഇന്നലെ ലീഗ് നേതാക്കള്‍ നല്‍കിയ വിശദീകരണം. എന്നാല്‍ മാര്‍ച്ച് മാസത്തില്‍ തന്നെ ചന്ദ്രികയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുഈന്‍ അലി തങ്ങളെ ചുമതലപ്പെടുത്തി ഹൈദരാലി തങ്ങള്‍ കത്ത് നല്‍കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.