സൈബർ വേട്ട; 2019 - ൽ നഷ്ടമായത് 1.25 ലക്ഷം കോടി

സൈബർ വേട്ട; 2019 - ൽ  നഷ്ടമായത് 1.25 ലക്ഷം കോടി

ദില്ലി; കഴിഞ്ഞ ഒരു വർഷം മാത്രം സൈബർക്രൈം വഴി ഇന്ത്യക്ക് നഷ്ടമായത് 1.25 ലക്ഷം കോടി എന്ന് കണക്ക്. രാജ്യത്ത് 5 ജി നെറ്റ്‌വർക്ക് , സ്മാർട്ട് സിറ്റികളും സ്ഥാപിക്കാനുള്ള ശ്രമവുമായി സർക്കാരുകൾ മത്സരിക്കുമ്പോൾ ആണ് ഈ ഒരു പ്രതിസന്ധി അഭിമുഖീകരിക്കുന്നത്. നാഷണൽ സൈബർ സെക്യൂരിറ്റി കോഡിനേറ്റർ ലഫ്റ്റനൻറ് ജനറൽ ഡോക്ടർ രാജേഷ് ആണ് കണക്കുകൾ പുറത്തുവിട്ടത്.

ദിനംപ്രതി വർദ്ധിച്ചു വരുന്ന സൈബർ ആക്രമണങ്ങൾ തടയുവാനും സുരക്ഷയൊരുക്കാനും തദ്ദേശീയമായി തന്നെ സംവിധാനങ്ങൾ ഒരുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു .രാജ്യത്തെ വളരെ ചുരുക്കം കമ്പനികൾ മാത്രമാണ് സൈബർ സുരക്ഷ ഒരുക്കുവാനുള്ള പരിശ്രമം നടത്തുന്നത് . സൈബർ ലോകത്ത് ചതിക്കുഴികൾ അനേകം ആണെന്നും അദ്ദേഹം പറഞ്ഞു. സൈബർ ക്രൈം പലതും വീട്ടിലിരുന്ന് ആണ് ചെയ്യുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.ഒരുതരത്തിലുള്ള ദാക്ഷിണ്യവും ഇവർ കാണിക്കുന്നില്ല .

ഇത്തരത്തിലുള്ള അപകടങ്ങൾ കൂടുതലായി ഉണ്ടാകുന്നത് ആശുപത്രികളിൽ. അടിയന്തര സാഹചര്യം ആയതിനാൽ ആശുപത്രികൾ പണം കൊടുക്കും എന്ന് കള്ളന്മാർക്ക് നല്ല ഉറപ്പാണെന്നും അതിനാലാണ് ഇത് ഉണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.