സ്റ്റൈലന്‍ ലുക്കില്‍ സണ്‍ഗ്ലാസ് ധരിച്ച്‌ ഒറാങ്കുട്ടന്‍; സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി വീഡിയോ

സ്റ്റൈലന്‍ ലുക്കില്‍ സണ്‍ഗ്ലാസ് ധരിച്ച്‌  ഒറാങ്കുട്ടന്‍; സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി വീഡിയോ

സണ്‍ഗ്ലാസ് ധരിച്ച്‌ സ്റ്റൈലന്‍ ലുക്കില്‍ നില്‍ക്കുന്ന ഒരു ഒറാങ്കുട്ടന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നു. പ്രകൃതിയോടിണങ്ങി ജീവിക്കുകയും മനുഷ്യരെ അനുകരിക്കുകയും സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യുന്നവരാണ് ഒറാങ്കുട്ടന്മാര്‍. അതിനുള്ള ഉദാഹരണമാണ് ഈ വീഡിയോ.

സണ്‍ഗ്ലാസ് ധരിച്ച്‌ സ്റ്റൈലന്‍ ലുക്കില്‍ നില്‍ക്കുന്ന ഒരു ഒറാങ്കുട്ടനെ ആണ് വീഡിയോയില്‍ കാണുന്നത്. വീഡിയോ വൈറലായതോടെ രസകരമായ കമന്റുകളുമായി ആളുകളും രംഗത്തെത്തി.


ഇന്തോനേഷ്യയിലെ ബോഗറിലുള്ള തമന്‍ സഫാരി മൃഗശാലയില്‍ നിന്നുള്ളതാണ് ഈ ദൃശ്യം. മൃഗശാലയില്‍ എത്തിയ ആരുടെയോ കൈയില്‍ നിന്ന് താഴെ വീണ സണ്‍ഗ്ലാസ് ഒറാങ്കുട്ടന്‍ കൈക്കലാക്കുകയായിരുന്നു. കിട്ടിയ സണ്‍ഗ്ലാസ് മുഖത്ത് അണിഞ്ഞ് കാഴ്ചക്കാരുടെ മുൻപിലൂടെ സ്റ്റൈലനായി നടക്കുകയും ചെയ്തു.

അതേസമയം, കളഞ്ഞുകിട്ടിയ കണ്ണാടി അധികനേരമൊന്നും കയ്യിൽ വെക്കാൻ ആശാന്‍ തയ്യാറായിരുന്നില്ല. കളിച്ച്‌ മടുത്തപ്പോൾ ഒറാങ്കുട്ടന്‍ കണ്ണാടി വലിച്ച്‌ എറിഞ്ഞു. രസകരമായ ഈ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെയാണ് പ്രചരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.