കേന്ദ്രസർക്കാറിന് കീഴിലുള്ള ​ഐ.​ഐ.എം.സിയുടെ വിവിധ പി.ജി ഡിപ്ലോമ കോഴ്സുകൾ

കേന്ദ്രസർക്കാറിന് കീഴിലുള്ള ​ഐ.​ഐ.എം.സിയുടെ വിവിധ പി.ജി ഡിപ്ലോമ കോഴ്സുകൾ

കേന്ദ്ര സര്‍ക്കാറിനു കീഴിലുള്ള ഇന്ത്യന്‍ ഇന്‍സ്​റ്റിറ്റ്യൂട്ട്​ ഓഫ്​ മാസ്​ കമ്യൂണിക്കേഷന്‍ (ഐ.​ഐ.എം.സി) ഇക്കൊല്ലം നടത്തുന്ന വിവിധ പി.ജി ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ ദേശീയതലത്തില്‍ ആഗസ്​റ്റ്​ 29ന്​ നടത്തും. നാഷനല്‍ ടെസ്​റ്റിങ്​ ഏ​ജന്‍സിയാണ്​ എന്‍ട്രന്‍സ്​ പരീക്ഷ സംഘടിപ്പിക്കുന്നത്​. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം, ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിന്‍ എന്നിവ https://iimc.nta.ac.inല്‍ നിന്ന്​ ഡൗണ്‍ലോഡ്​ ചെയ്യാം.

അപേക്ഷ നിര്‍ദേശാനുസരണം ഓണ്‍ലൈനായി ആഗസ്​റ്റ്​ ഒൻപതിനകം സമര്‍പ്പിക്കണം. അപേക്ഷ ഫീസ്​ ഓരോ കോഴ്​സിനും 1000 രൂപ വീതം. ഒ.ബി.സി/എസ്​.സി/എസ്​.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങളില്‍പെടുന്നവര്‍ക്ക്​ 750 രൂപ വീതം മതി.

കോഴ്​സുകള്‍:

1. പോസ്​റ്റ്​ ​​ഗ്രാജ്വേറ്റ്​ ഡിപ്ലോമ ഇന്‍ ജേണലിസം (ഇംഗ്ലീഷ്​)/ (ഹിന്ദി),
2. റേഡിയോ ആന്‍ഡ്​ ടി.വി ജേണലിസം,
3. അഡ്വര്‍ടൈസിങ്​ ആന്‍ഡ്​ പബ്ലിക്​ റിലേഷന്‍സ്​ (ഇംഗ്ലീഷ്​/ ഹിന്ദി),
4. ജേണലിസം- ഒഡിയ/മറാത്തി/ മലയാളം/ ഉര്‍ദു. ഐ.ഐ.എം.സി കോട്ടയം ക്യാമ്പസിലാണ്​ ജേണലിസം മലയാളം കോഴ്​സുള്ളത്​. ബിരുദധാരികള്‍ക്ക്​ അപേക്ഷിക്കാം. ഒരാള്‍ക്ക്​ ഒന്നിലധികം കോഴ്​സുകള്‍ക്ക്​ അപേക്ഷിക്കുന്നതിന്​ തടസമില്ല.

പ്രവേശനപരീക്ഷ:

കമ്പ്യൂട്ടർ അധിഷ്​ഠിത എന്‍ട്രന്‍സ്​ പരീക്ഷ ആഗസ്​റ്റ്​ 29ന്​ രാവിലെ 10 മുതല്‍​ 12 വരെയും ഉച്ചക്കുശേഷം രണ്ടു മുതല്‍ നാലുവരെയുമാണ്​. പ്രാദേശിക ഭാഷ വിഷയങ്ങളടങ്ങിയ പി.ജി ഡിപ്ലോമ കോഴ്​സുകള്‍ക്കാണ്​ ഉച്ചക്കുശേഷമുള്ള പരീക്ഷ.
ചോദ്യങ്ങള്‍ പ്രാദേശിക ഭാഷകളിലായിരിക്കും. ഒബ്​ജക്​റ്റിവ്​ മള്‍ട്ടിപ്പ്​ള്‍ ചോയിസ്​ മാതൃകയിലുള്ള പ്രവേശന പരീക്ഷയില്‍ പൊതുവിജ്ഞാനം, ജനറല്‍ ആപ്​റ്റിറ്റ്യൂഡ്​ (മീഡിയ ആന്‍ഡ്​ കമ്യൂണിക്കേഷന്‍ മേഖലയില്‍നിന്ന്​ ഉള്‍പ്പെടെ) പരിശോധിക്കുന്ന ചോദ്യങ്ങളുണ്ടാവും. ആകെ 100 മാര്‍ക്കിനാണ്​ പരീക്ഷ. താല്‍പര്യമുള്ളവര്‍ക്ക്​ രണ്ട്​ ടെസ്​റ്റിലും ഫീസടച്ച്‌​ അപേക്ഷ നല്‍കി പ​ങ്കെടുക്കാം.

കൊച്ചി, കോഴിക്കോട്​, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്​, പൂനെ, മുംബൈ, റാഞ്ചി, ഭോപാല്‍, അഹ്​മദാബാദ്​, ഭുവനേശ്വര്‍, ഡല്‍ഹി, ഗുവാഹതി, ലക്​നോ, കൊല്‍ക്കത്ത ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍വെച്ചാണ്​ പ്രവേശന പരീക്ഷ നടത്തുക. റാങ്ക്​ ജേതാക്കള്‍ക്കാണ്​ അഡ്​മിഷന്‍. കൂടുതല്‍ വിവരങ്ങള്‍ https://iimc.nta.ac.inല്‍ ലഭിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.