കേന്ദ്ര നിയമത്തെ മറികടക്കാൻ നിയമം പാസാക്കി പഞ്ചാബ് സർക്കാർ

കേന്ദ്ര നിയമത്തെ മറികടക്കാൻ നിയമം പാസാക്കി പഞ്ചാബ് സർക്കാർ

ദില്ലി: കേന്ദ്ര നിയമത്തെ മറികടക്കാൻ കാർഷിക ബില്ലുകൾ പാസാക്കി കോൺഗ്രസ് സംസ്ഥാനമായ പഞ്ചാബ്. പഞ്ചാബ് നിയമസഭയുടെ പ്രത്യേക സമ്മേളനം ഏകകണ്ഠമായി 3 കാർഷിക ബില്ലുകളാണ് പാസാക്കിയത്. കർഷകർക്കുവേണ്ടി രാജിവെക്കാൻ തയ്യാറാണ് എന്ന് നിയമസഭയിൽ ബില്ലുകൾ അവതരിപ്പിച്ചുകൊണ്ട് പഞ്ചാബ് മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിനെ പിരിച്ചു വിട്ടാലും ഭയം ഇല്ലെന്നും പഞ്ചാബ് മുഖ്യമന്ത്രി വ്യക്തമാക്കി. കേന്ദ്ര നിയമത്തെ മറികടക്കാൻ എല്ലാ കോൺഗ്രസ് സംസ്ഥാനങ്ങളും നിയമം കൊണ്ടുവരണമെന്ന് സോണിയാഗാന്ധി നിർദ്ദേശിച്ചിരുന്നു. അതനുസരിച്ച് സമരരംഗത്തുള്ള കർഷകർ മുന്നോട്ടു വെക്കുന്ന ആവശ്യങ്ങൾ ഉൾപ്പെടുത്തിയാണ് പഞ്ചാബ് സർക്കാർ ബില്ല് തയ്യാറാക്കിയത്. നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണറുടെ അംഗീകാരത്തിനായി നൽകി. ബില്ലുകൾക്ക് അംഗീകാരം നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി രാഷ്ട്രപതിയെ കാണും. ബില്ലുകൾ തള്ളിയാൽ സുപ്രീം കോടതിയെ സമീപിക്കാനാണ് തീരുമാനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.