നാരുകളാല്‍ സമ്പന്നം; പച്ച ഏത്തയ്ക്കയുടെ ആരോഗ്യ ഗുണങ്ങള്‍

നാരുകളാല്‍ സമ്പന്നം; പച്ച ഏത്തയ്ക്കയുടെ ആരോഗ്യ ഗുണങ്ങള്‍

നമുക്ക് സുലഭമായി കിട്ടുന്ന ഒന്നാണ് പച്ച ഏത്തക്ക. ധാരാളം ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഏത്തക്ക നാരുകളാല്‍ സമ്പുഷ്ടമാണ്. 10 ഗ്രാം പച്ച ഏത്തക്കയില്‍ 2.5 ഗ്രാം നാരുകള്‍ അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും മലബന്ധം അകറ്റാനും നാരുകള്‍ സഹായിക്കുന്നു. കൊളസ്‌ട്രോളിന്റെ നില കുറയ്ക്കുന്നതിനൊപ്പം പക്ഷാഘാതവും ഹൃദയാഘാത സാദ്ധ്യതയും തടയുന്നു. പച്ച ഏത്തക്കയിലെ പൊട്ടാസ്യം വൃക്കയുടെ പ്രവര്‍ത്തനം സുഗമമാക്കുന്നു. കൂടാതെ രക്ത സമ്മര്‍ദം നിയന്ത്രിക്കുകയും ചെയ്യും. ജീവകം സി, ബി എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.

പച്ച ഏത്തക്കയില്‍ പഞ്ചസാരയുടെ അളവ് കുറവാണ്. ഇതിന്റെ ഗ്‌ളൈസെമിക് ഇന്‍ഡക്‌സ് 30 ആണ്, അതിനാല്‍ ഭക്ഷണങ്ങളുടെ ദഹനവും ആഗീകരണവും ഉപാപചയ പ്രവര്‍ത്തനങ്ങളും സാവധാനത്തിലാക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും. പച്ച ഏത്തക്ക ആവിയില്‍ പുഴുങ്ങിയും വേവിച്ചും കഴിക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.