മുൻ എസ് എഫ് ഐ നേതാവ് നസീമിനെതിരെയുള്ള കേസ് പിൻവലിക്കണം: സർക്കാർ കോടതിയിൽ

മുൻ എസ് എഫ് ഐ നേതാവ് നസീമിനെതിരെയുള്ള കേസ് പിൻവലിക്കണം: സർക്കാർ കോടതിയിൽ

തിരുവനന്തപുരം: പൊലീസ് ജീപ്പ് തല്ലിതകർത്തതിന് യൂണിവേഴ്‌സിറ്റി കോളജിലെ എസ് എഫ് ഐ മുൻ യൂണിറ്റ് പ്രസിഡന്റും കത്തിക്കുത്ത് കേസിലും, പി എസ് സി ചോദ്യപേപ്പർ ചോർന്ന കേസിലും പ്രതിയായ നസീമിനെതിരെയുള്ള കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ കോടതിയെ സമീപിച്ചു ജില്ലാ കമ്മിറ്റി അംഗമായിരുന്ന നസീമിനെതിരെ രജിസ്റ്റർ ചെയ്ത പൊതുമുതൽ നശീകരണ കേസ് പിൻവലിക്കണമെന്നാണ് ആവശ്യം.

തിരുവനന്തപുരത്തെ രക്തസാക്ഷി മണ്ഡപത്തിനടുത്ത് ട്രാഫിക് നിയമം ലംഘിച്ച എസ് എഫ് ഐ പ്രവർത്തകനെ അറസ്റ്റ് ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. സംഘമായെത്തിയ എസ് എഫ് ഐ പ്രവർത്തകർ പൊലീസിനെ കയ്യേറ്റം ചെയ്യുകയും പൊലീസ് ജീപ്പ് അടിച്ചുതകർക്കുകയും ചെയ്യുകയായിരുന്നു. അഭിഭാഷകയുടെ വീഴ്ച മൂലമാണ് കേസ് പിൻവലിക്കാൻ കോടതി അനുമതി നൽകാത്തതെന്ന് കേസിലെ ഒരു പ്രതി പരാതിപ്പെട്ടതിനെ തുടർന്ന് മുമ്പ് സർക്കാർ അഭിഭാഷകയെ മാറ്റിയിരുന്നു. നിലവിൽ പാർട്ടിയുടെ ഒരുന്നത നേതാവിന്റെ മകനാണ് കേസുനടത്തിപ്പിന്റെ ചുമതല.

രണ്ടായിരത്തിപത്തൊമ്പതിൽ ക്യാംപസിനുള്ളിൽ എസ്എഫ്‌ഐ വഞ്ചിയൂർ ഏരിയ പ്രസിഡന്റായിരുന്ന അമ്പാടി ശ്യാം കുമാറിനെയും മറ്റൊരു എസ്എഫ്‌ഐ നേതാവ് അമലിനെ കല്ല് കൊണ്ട് ഇടിച്ച കേസിലും പ്രതിയാണ് നസീം. കോളജിനുള്ളിൽ കറങ്ങുന്ന കസേരയിൽ ഇരുന്ന് കറങ്ങിയെന്ന കുറ്റത്തിനായിരുന്നു അമ്പാടിയെ മർദിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.