കോട്ടയം : സർക്കാരിന്റെ ക്രൈസ്തവ വിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ചുകൊണ്ടും നാദിർഷായുടെ ക്രൈസ്തവ വിശ്വാസ അവഹേളന സിനിമകൾക്ക് അനുമതി നല്കരുതെന്നാവശ്യപ്പെട്ടും കത്തോലിക്കാ കോൺഗ്രസ്സ് സെക്രട്ടറിയേറ്റിനു മുന്നിൽ ധർണ്ണ സംഘടിപ്പിക്കും . ഈ മാസം പതിനൊന്നാം തീയതി നടത്തുന്ന ധർണ്ണയിൽ വിവിധ മത മേലധ്യക്ഷന്മാരും സമുദായ നേതാക്കളും രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.
80 : 20 വിഷയത്തിൽ സുപ്രീം കോടതിയിൽ സർക്കാർ അപ്പീൽ നൽകാനുള്ള നീക്കത്തിൽ പ്രതിഷേധിക്കുക,മൈനോറിറ്റിസ് ആക്ടിലെ സെക്ഷന്‍ 9(K) പൂര്‍ണ്ണമായും നടപ്പാക്കാക്കുക, മദ്രസ ക്ഷേമനിധി പോലെ ക്രൈസ്തവ-ഹൈന്ദവ മത പഠന കേന്ദ്രങ്ങളിലെ അധ്യാപകർക്കും ക്ഷേമനിധി ഏർപ്പെടുത്തുക, നാദിർഷായുടെ ക്രൈസ്തവ വിശ്വാസ അവഹേളന സിനിമകൾക്ക് അനുമതി നൽകാതിരിക്കുക എന്നിങ്ങനെ വിവിധ ആവശ്യങ്ങളുന്നയിച്ചാണ് ധർണ്ണ നടത്തുക.
കേരള സര്‍ക്കാര്‍ പാസ്സാക്കിയ കേരള മൈനോരരിറ്റിസ് ആക്ട് 2014- ലെ സെക്ഷൻ 9 (k) യില്‍ വിവരിക്കുന്ന പോലെ തൊഴില്‍ പദ്ധതികളിലും, സാമൂഹ്യക്ഷേമ പദ്ധതികളിലും, ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷനിലെ സാമ്പത്തിക വായ്പാ വിതരണത്തിലും ന്യൂനപക്ഷങ്ങളുടെ ജനസംഖ്യ ആനുപാതികമായി നല്‍കണമെന്ന് സംഘടന ആവശ്യമുന്നയിച്ചു.
കോട്ടയത്ത് പ്രസ്‌ക്ലബിൽ നടത്തിയ പ്രതസമ്മേളനത്തില്‍ കത്തോലിക്കാ കോൺഗ്രസ്സ് അതിരൂപത പ്രസിഡന്റ് അഡ്വ. പി. പി. ജോസഫ് ജനറല്‍ സെക്രട്ടറി ബിജു സെബാസ്റ്റ്യൻ പടിഞ്ഞാറേവീട് , ട്രഷറര്‍ ബാബു വള്ളപ്പുര, ഗ്ലോബൽ വൈസ്. പ്രസിഡന്റ് രാജേഷ് ജോണ്‍, സ്രെകട്ടറിമാരായ ഷെയിന്‍ ജോസഫ്, ജോയി പാറപ്പുറം എന്നിവര്‍ പങ്കെടുത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.