സ്വര്‍ണക്കടത്ത് കേസ്: അന്വേഷണ ഉദ്യോഗസ്ഥനെ വാഹനമിടിച്ച് കൊല്ലാന്‍ സംഘം പദ്ധതിയിട്ടു

സ്വര്‍ണക്കടത്ത് കേസ്: അന്വേഷണ ഉദ്യോഗസ്ഥനെ വാഹനമിടിച്ച് കൊല്ലാന്‍ സംഘം പദ്ധതിയിട്ടു


കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വാഹനമിടിച്ച് കൊല്ലാന്‍ പദ്ധതിയിട്ടെന്ന് പൊലീസ്. താമരശേരി പൊലീസ് സ്റ്റേഷനിലെ ഉന്നത ഉദ്യോഗസ്ഥനെ അപായപ്പെടുത്താനാണ് ശ്രമിച്ചത്. റിയാസ് എന്ന കുഞ്ഞുവറീതിനെ ചോദ്യം ചെയ്തപ്പോഴാണ് സംഘത്തിന്‍രെ പദ്ധതി പുറത്ത് വന്നത്. രേഖകളില്ലാത്ത വാഹനം ഉപയോഗിച്ച് കൊലപ്പെടുത്താനായിരുന്നു നീക്കം. റിയാസിന്റെ ഫോണില്‍ നിന്നും വ്യക്തമായ തെളിവ് ലഭിച്ചു.
ഉദ്യോഗസ്ഥന്‍ കൊടുവള്ളി സംഘത്തെ തുടര്‍ച്ചയായി പിന്തുടരുന്നുണ്ടായിരുന്നു. കരിപ്പൂര്‍ സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സൂഫിയാന്‍, അര്‍ജുന്‍ ആയങ്കി എന്നിവരുടെ സംഘത്തിലെ നിരവധിപ്പേര്‍ പിടിയിലായി. ഇതോടെയാണ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടതെന്ന് പൊലീസ് വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.