സ്വാതന്ത്ര്യദിനാഘോഷം; ചെങ്കോട്ടയുടെ സുരക്ഷ ശക്തമാക്കും; കൂറ്റന്‍ കണ്ടെയ്‌നര്‍ക്കൊണ്ട് മതില്‍

സ്വാതന്ത്ര്യദിനാഘോഷം; ചെങ്കോട്ടയുടെ സുരക്ഷ ശക്തമാക്കും; കൂറ്റന്‍ കണ്ടെയ്‌നര്‍ക്കൊണ്ട് മതില്‍

ന്യൂഡല്‍ഹി: ചെങ്കോട്ടയുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ കണ്ടെയ്‌നറുകള്‍കൊണ്ട് കൂറ്റന്‍ മതില്‍ തീര്‍ത്ത് ഡല്‍ഹി പൊലീസ്. സ്വാതന്ത്ര്യദിനാഘോഷത്തില്‍ ചെങ്കോട്ടയുടെ സുരക്ഷ വര്‍ധിപ്പിക്കാനാണ് കണ്ടെയ്‌നര്‍ മതില്‍ ഒരുക്കുന്നത്. ചെങ്കോട്ടയ്ക്ക് ചുറ്റും പൊലീസ് നിരീക്ഷണം ശക്തമാക്കി.

കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ കിസാന്‍ റാലിക്കിടെ ചെങ്കോട്ടയില്‍ അതിക്രമിച്ചു കയറിയതടക്കമുള്ള സംഭവങ്ങള്‍ ഒഴിവാക്കാനാണ് മുന്‍ കരുതല്‍. പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്ന ചെങ്കോട്ടയുടെ മുന്‍ഭാഗത്താണ് കപ്പല്‍ കണ്ടെയ്‌നറുകള്‍ ഉപയോഗിച്ച് മതില്‍ തീര്‍ക്കുന്നത്. ചാന്ദ്‌നി ചൗക്കില്‍ നിന്ന് നോക്കിയാല്‍ കാണാനാവാത്ത വിധമാണ് സുരക്ഷ. ഡ്രോണ്‍ ആക്രമണത്തിനും സാധ്യതയുള്ളതിനാലാണ് സുരക്ഷ ശക്തമാക്കിയത്.

കണ്ടെയ്‌നറുകള്‍ പെയിന്റടിച്ച് മനോഹരമായി അലങ്കരിക്കുമെന്നും പൊലീസ് പറഞ്ഞു. ചെങ്കോട്ടയ്ക്കു ചുറ്റുമുള്ള പ്രദേശങ്ങളില്‍ പൊലീസ് പട്രോളിങ് ശക്തമാക്കി. ചെങ്കോട്ടയ്ക്കു പിന്‍ഭാഗത്തുള്ള വിജയ്ഘട്ടില്‍ നിന്ന് കഴിഞ്ഞ ദിവസം ഡ്രോണ്‍ പിടിച്ചെടുത്തിരുന്നു. കര്‍ഷകര്‍ ഇപ്പോഴും ഡല്‍ഹി അതിര്‍ത്തിയില്‍ പ്രക്ഷോഭം തുടരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതയിലാണു പൊലീസ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.