പിസിആർ പരിശോധനനിരക്ക് വർദ്ധിപ്പിക്കുന്നവർക്കെതിരെ മുന്നറിയിപ്പ് നല്കി അബുദബി

പിസിആർ പരിശോധനനിരക്ക് വർദ്ധിപ്പിക്കുന്നവർക്കെതിരെ മുന്നറിയിപ്പ് നല്കി അബുദബി

അബുദബി:  കോവിഡ് പരിശോധനയുടെ നിരക്ക് വർദ്ധിപ്പിക്കുന്നവർക്കെതിരെ മുന്നറിയിപ്പ് നല്കി അബുദബിയിലെ ആരോഗ്യമന്ത്രാലയം. 65 ദിർഹമാണ് എമിറേറ്റിലെ പിസിആർ പരിശോധനയുടെ നിരക്ക്. ഇതില്‍ കൂടുതല്‍ നിരക്ക് ഈടാക്കിയാല്‍ പിഴയും പരിശോധനകേന്ദ്രങ്ങള്‍ അടപ്പിക്കുന്നതടക്കമുളള നടപടികളും നേരിടേണ്ടിവരും. ഇക്കഴിഞ്ഞ ജൂണില്‍ നിരക്ക് വ‍ർദ്ധിപ്പിച്ചതിന് ഒരു ആരോഗ്യകേന്ദ്രത്തിന് പിഴ ചുമത്തിയിരുന്നു.

കഴിഞ്ഞ മാ‍ർച്ചിലാണ് എമിറേറ്റില്‍ പിസിആർ പരിശോധനയുടെ നിരക്ക് 65 ദിർഹമായി നിജപ്പെടുത്തിയത്. എമിറേറ്റിലുടനീളം പരിശോധനനടത്തി കോവിഡ് വളരെ വേഗത്തില്‍ തിരിച്ചറിയുന്നതിന്‍റെ ഭാഗാമായിട്ടായിരുന്നു ഇത്. പിസിആ‍ർ പരിശോധനയുമായി ബന്ധപ്പെട്ടുളള പരാതികള്‍ 02 419 3845 എന്ന നമ്പറിലോ or [email protected]. ഇമെയില്‍ വിലാസത്തിലോ അറിയിക്കാം. 67.6 ദശലക്ഷം കോവിഡ് ടെസ്റ്റുകളാണ് രാജ്യത്ത് ഇതുവരെ നടത്തിയിട്ടുളളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.