ലണ്ടന്‍: ബ്രിട്ടനിലെത്തുന്ന ഇന്ത്യന്‍ യാത്രികര്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചു. ഇനിമുതല്‍ രണ്ട് ഡോസ് വാക്സിന്‍ എടുത്തവര്‍ പത്ത് ദിവസത്തെ നിര്‍ബന്ധ ഹോട്ടല്‍ ക്വാറന്റീനില്‍ പോകേണ്ടതില്ല. ഇന്നുമുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വന്നു.
യാത്രികര്‍ക്ക് ഹോം ക്വാറന്റീനിലോ അവര്‍ നിര്‍ദേശിക്കുന്ന സ്ഥലങ്ങളിലോ ക്വാറന്റീനില്‍ പോകാവുന്നതാണ്. ഒരാള്‍ക്ക് ഏകദേശം 1750 പൗണ്ട് ചെലവുവരുന്ന സര്‍ക്കാര്‍ അനുമതിയോടെ പ്രവര്‍ത്തിക്കുന്ന ക്വാറന്റീന്‍ സംവിധാനം ഇന്ത്യയില്‍ നിന്നെത്തുന്നവര്‍ക്ക് ഒഴിവാക്കിയിട്ടുണ്ടെങ്കിലും വീടുകളില്‍ ക്വാറന്റീനില്‍ കഴിയുന്നതില്‍ ഇളവ് ലഭിക്കണമെങ്കില്‍ യുകെ, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്ന് വാക്സിന്‍ എടുത്തവരായിരിക്കണം.
ലോകത്ത് വിവിധ തരം വാക്സിനുകള്‍ ഉപയോഗിക്കുന്ന സാഹചര്യത്തില്‍ ഏത് വാക്സിനാണ് ബ്രിട്ടീഷ് വാക്സിന് തുല്യമായി പരിഗണിക്കാവുന്നതെന്ന കാര്യത്തില്‍ അന്തിമതീരുമാനമായിട്ടില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. ഓക്സ്‌ഫോര്‍ഡിന്റെ ആസ്ട്രസെനക്ക വാക്സിനാണ് ബ്രിട്ടനില്‍ ഉപയോഗിക്കുന്നത്. ഇതേ ഓക്സ്‌ഫോര്‍ഡിന്റെ വാക്സിനാണ് കൊവിഷീല്‍ഡ് എന്ന പേരില്‍ ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്നത്. ഇവയെ രണ്ടും സമാനമായി പരിഗണിച്ചേക്കുമെന്ന സ്ഥിരീകരിക്കാത്ത വാര്‍ത്തകളുണ്ട്.
ഇന്ത്യയിലെ കൊവിഷീല്‍ഡിന് ബ്രിട്ടനിലെ മെഡിസിന്‍ ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊഡക്റ്റ് റഗുലേറ്ററി ഏജന്‍സി അംഗീകാരം നല്‍കിയിട്ടുണ്ടെങ്കിലും വാക്സെവീരിയ എന്ന ബ്രാന്‍ഡില്‍ പുറത്തിറങ്ങുന്ന വാക്സിന്‍ സ്വീകരിച്ചവര്‍ക്കു മാത്രമേ ഇളവുകള്‍ നിലവില്‍ നല്‍കുന്നുള്ളു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.