ഓസ്ട്രേലിയയില്‍നിന്നുള്ള ഏക വിശുദ്ധ മേരി മക്കിലോപ്പിന്റെ തിരുനാള്‍ ആചരിച്ചു

ഓസ്ട്രേലിയയില്‍നിന്നുള്ള ഏക വിശുദ്ധ  മേരി മക്കിലോപ്പിന്റെ തിരുനാള്‍ ആചരിച്ചു

ഓസ്ട്രേലിയയില്‍നിന്നുള്ള ഏക വിശുദ്ധയായ മേരി മക്കിലോപ്പിനെ ക്രൈസ്തവ ലോകം സ്മരിച്ചു. ഓഗസ്റ്റ് എട്ടിനാണ് വിശുദ്ധ മേരി മക്കിലോപ്പിന്റെ മരണ തിരുനാള്‍ ആചരിക്കുന്നത്. ഓസ്‌ട്രേലിയയിലെ പള്ളികളില്‍ വിശുദ്ധയുടെ രൂപത്തില്‍ പ്രത്യേക പ്രാര്‍ഥനകള്‍ നടത്തി.

1842 ല്‍ മെല്‍ബണില്‍ ജനിച്ച മേരി ദരിദ്രമായ ഒരു കുടുംബാന്തരീക്ഷത്തിലാണ് വളര്‍ന്നത്. 1860 ല്‍ മേരി ഒരു ആത്മീയ ഗുരുവിനെ കണ്ടുമുട്ടി. ജൂലിയന്‍ വുഡ്സ് എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. അവര്‍ ഒരുമിച്ച് സ്ത്രീകള്‍ക്കായി സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫ് ഓഫ് ദ സേക്രഡ് ഹാര്‍ട്ട് എന്ന പേരില്‍ സന്യസ്ത സമൂഹം സ്ഥാപിച്ചു.

പത്തൊന്‍പതാം നൂറ്റാണ്ടില്‍ നിരവധി വെല്ലുവിളികള്‍ നേരിട്ടിട്ടും സ്‌കൂളുകളും അനാഥാലയങ്ങളും ഓസ്ട്രേലിയയില്‍ സ്ഥാപിച്ചത് ഈ വിശുദ്ധയാണ്. ഓസ്ട്രേലിയയിലെ കത്തോലിക്കാ ഗ്രാമീണ ദരിദ്രര്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കാനുള്ള സാധ്യതയെക്കുറിച്ച് മേരി സ്വപ്നം കണ്ടിരുന്നു. സ്‌കൂളുകളില്‍ സേവനം ചെയ്യുക, പാവപ്പെട്ട കുട്ടികളെ ശുശ്രൂഷിക്കുക, അനാഥാലയം നടത്തുക എന്നിവയായിരുന്നു അവരുടെ കര്‍ത്തവ്യം. കുറേക്കാലം മേരി പലവിധ പരീക്ഷണഘട്ടങ്ങളിലൂടെ കടന്നു പോയി. സാമ്പത്തിക ഞെരുക്കം വന്നപ്പോള്‍ സഭാംഗങ്ങള്‍ വീടു തോറും നടന്ന് പണം ശേഖരിച്ചു. എന്നാല്‍ മേരിയുടെ മരണ സമയത്ത് ആ സമൂഹം വളര്‍ന്നു പന്തലിച്ചിരുന്നു.

ഓസ്ട്രേലിയയുടെ വിദ്യാഭ്യാസത്തിലും സാമ്പത്തിക മേഖലയിലെ ഉന്നമനത്തിനും നിരവധി പ്രവര്‍ത്തനങ്ങള്‍ ഇന്നും വിശുദ്ധ മേരി മക്കിലോപ്പിന്റെ സഹോദരിമാര്‍ തുടരുന്നുണ്ട്.

2010-ലാണ് പോപ്പ് ബനഡിക്ട് 16-ാമന്‍ മാര്‍പ്പാപ്പ ഓസ്ട്രേലിയിലെ ആദ്യ വിശുദ്ധയായി സെന്റ് മേരി മക്കിലോപ്പിനെ പ്രഖ്യാപിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.