രാഖിലിന് തോക്ക് നല്‍കിയ ബിഹാര്‍ സ്വദേശികളെ കേരളത്തില്‍ എത്തിച്ചു; ഇന്ന് കോടതിയില്‍ ഹാജരാക്കും

രാഖിലിന് തോക്ക് നല്‍കിയ ബിഹാര്‍ സ്വദേശികളെ കേരളത്തില്‍ എത്തിച്ചു; ഇന്ന് കോടതിയില്‍ ഹാജരാക്കും

കൊച്ചി: മാനസ കൊലപാതകക്കേസില്‍ രാഖിലിന് തോക്ക് നല്‍കിയതിന് ബിഹാറില്‍ നിന്ന് അറസ്റ്റിലായ പ്രതികളെ കേരളത്തില്‍ എത്തിച്ചു. ബിഹാര്‍ സ്വദേശികളായ സോനു കുമാര്‍ മോഡി, മനേഷ് കുമാര്‍ വര്‍മ എന്നിവരെ ആലുവ റൂറല്‍ എസ് പി ഓഫീസില്‍ എത്തിച്ചു. ഇന്ന് കോടതിയില്‍ ഹാജരാക്കും.

കള്ള തോക്ക് നിര്‍മാണത്തിന്റെയും വില്‍പ്പനയുടെയും പ്രധാനകേന്ദ്രമായ മുന്‍ഗറില്‍ നിന്നാണ് സോനു കുമാര്‍ മോഡിയെ കേരള പോലീസ് പിടികൂടിയത്. സോനു കുമാര്‍ നല്‍കിയ വിവരമാണ് തോക്ക് കച്ചവടത്തിന്റെ ഇടനിലക്കാരനും ടാക്‌സി ഡ്രൈവറുമായ ബസ്സര്‍ സ്വദേശി മനേഷ് കുമാറിന്റെ അറസ്റ്റിന് സഹായകമായത്. മുപ്പത്തി അയ്യായിരം രൂപയ്ക്കാണ് പ്രതികള്‍ രാഖിലിന് തോക്ക് നല്‍കിയതെന്ന് പോലീസിന്റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു. ബിഹാര്‍ പൊലീസിന്റെ സഹായത്തോടെയാണ് പ്രതികളുടെ അറസ്റ്റ്. അവിടെ തന്നെ കോടതിയില്‍ ഹാജരാക്കി ട്രാന്‍സിറ്റ് വാറന്റ് വാങ്ങിയാണ് പ്രതികളെ കേരളത്തില്‍ എത്തിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.