കേരളത്തിൽ കോവിഡ് വ്യാപനത്തിന് ബക്രീദ് ഇളവ് കാരണമായതായി അനുരാഗ് അഗർവാൾ

കേരളത്തിൽ കോവിഡ് വ്യാപനത്തിന് ബക്രീദ് ഇളവ് കാരണമായതായി അനുരാഗ് അഗർവാൾ

ന്യൂഡല്‍ഹി : കേരളത്തില്‍ കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ മതപരമായ ഒത്തുചേരലുകള്‍ അനുവദിച്ചത് സര്‍ക്കാരിന്റെ മോശം ആശയമെന്ന് കേന്ദ്രസര്‍ക്കാര്‍ ഏജന്‍സിയായ ഇന്‍സാകോഗ് ഡയറക്ടര്‍ അനുരാഗ് അഗര്‍വാള്‍. മതപരമായ ഒത്തുചേരലുകള്‍ അനുവദിച്ചില്ലായിരുന്നുവെങ്കില്‍ കേരളത്തില്‍ കോവിഡ് കേസുകളുടെ വര്‍ധനവ് ഒഴിവാക്കാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൽ ബക്രീദ് ഇളവ് നൽകിയ സർക്കാരിന്റെ നടപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ആവശ്യ സേവനങ്ങൾ മാത്രമാണ് സര്‍ക്കാര്‍ തുറന്നുകൊടുക്കേണ്ടിയിരുന്നത്. മതപരമായ ഒത്തുചേരലുകള്‍ അനുവദിച്ചില്ലായിരുന്നുവെങ്കില്‍ 13,000 കോവിഡ് കേസുകളില്‍ നിന്ന് 20,000 കേസുകളിലേക്ക് കേരളം എത്തില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഉത്തരേന്ത്യയുമായി താരതമ്മ്യപ്പെടുത്തുമ്പോൾ കേരളത്തില്‍ കോവിഡ് വ്യാപനത്തെ പിടിച്ചുനിര്‍ത്താനാവുന്നില്ല. ഇവിടെ ഇനിയും കേസുകള്‍ ഉയരുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, കോവിഡിന്റെ മൂന്നാം തരംഗം രാജ്യത്ത് സെപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളിലണ് പ്രതീക്ഷിക്കുന്നത്. രണ്ടാം തരംഗം വിവിധ സമയങ്ങളിലാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിയെന്നതിനാല്‍ രണ്ടാം തരംഗം അവാസനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

വാക്‌സിനേഷനാണ് കോവിഡില്‍ നിന്ന് രക്ഷതേടാനുള്ള ഒരേയൊരു മാര്‍ഗമെന്നും ഇന്ത്യന്‍ വാക്‌സിനുകള്‍ക്ക് കോവിഡില്‍ നിന്ന് 60 ശതമാനം വരെ സംരക്ഷണം നല്‍കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.