കുടുംബത്തെ വിട്ട് എട്ടു വര്‍ഷത്തോളം മാറി നിന്നു; തന്റെ ഏറ്റവും വലിയ ത്യാഗത്തെപ്പറ്റി ലവ്‌ലീന

കുടുംബത്തെ വിട്ട് എട്ടു വര്‍ഷത്തോളം മാറി നിന്നു; തന്റെ ഏറ്റവും വലിയ ത്യാഗത്തെപ്പറ്റി ലവ്‌ലീന

ടോക്യോ: കുടുംബത്തെ വിട്ട് എട്ടു വര്‍ഷത്തോളം മാറി നിന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ ത്യാഗമെന്ന് ഒളിമ്പിക്സ് മെഡല്‍ ജേതാവ് ലവ്‌ലീന ബോര്‍ഗൊഹെയ്ന്‍. ''കഴിഞ്ഞ എട്ട് വര്‍ഷമായി വീട്ടില്‍ നിന്ന് വിട്ടു നിന്നതാണ് എന്റെ ആദ്യ ത്യാഗം. പ്രതിസന്ധി ഘട്ടങ്ങളില്‍ കുടുംബത്തിനൊപ്പം ഉണ്ടാകാന്‍ സാധിക്കാതെ എല്ലാം ദൂരെ നിന്ന് കാണാന്‍ മാത്രം കഴിഞ്ഞതാണ് ഏറ്റവും വലിയ ത്യാഗം.'' പി.ടി.ഐക്ക് അനുവദിച്ച അഭിമുഖത്തിലാണ്  ലവ്‌ലീന  മനസ് തുറന്നത്. ബോക്സിങ്ങില്‍ ഇന്ത്യയുടെ രണ്ടാം ഒളിമ്പിക് മെഡല്‍ നേടിയ താരമാണ് ലവ്‌ലീന. ടോക്യോയില്‍ വനിതകളുടെ വെല്‍റ്റര്‍ വെയ്റ്റ് വിഭാഗത്തിലാണ് താരം വെങ്കലം നേടിയത്.

വ്യക്തിപരമായി, എന്നെപ്പോലുള്ള ചെറുപ്പക്കാര്‍ ആഗ്രഹിക്കുന്ന ചില ആഗ്രഹങ്ങളും ഞാന്‍ ത്യജിച്ചിട്ടുണ്ട്. ഉദാഹരണത്തിന് സമപ്രായത്തിലുള്ളവര്‍ കഴിക്കുന്ന ഭക്ഷണം കഴിക്കാതിരുന്നിട്ടുണ്ട്. ഗെയിമില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായി ഞാന്‍ പരിശീലനത്തില്‍ നിന്ന് അവധി എടുത്തിട്ടില്ല. ഇത് എട്ടു വര്‍ഷത്തോളം തുടരുന്നുവെന്നും ലവ്‌ലീന കൂട്ടിച്ചേര്‍ത്തു. അതേസമയം പാരീസ് ഒളിമ്പിക്സിനായുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതിന് മുന്‍പ് താന്‍ ഒരു അവധി എടുക്കാനുള്ള തയ്യാറെടുപ്പിലാണെന്നും ലവ്‌ലീന കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.