ദുബായ്: ഇന്ത്യയില്‍ നിന്ന് കോവിഡ് പ്രതിരോധത്തിനായുളള കോവിഷീല്‍ഡ് വാക്സിനെടുത്ത ദുബായ് വിസക്കാർക്ക് മടങ്ങിയെത്താന്‍ അനുമതി. എയർ വിസ്താരയാണ് ഇതുമായി ബന്ധപ്പെട്ടുളള അറിയിപ്പ് നല്‍കിയിട്ടുളളത്.വിസ്താരയുടെ അറിയിപ്പ് പ്രകാരം വാക്സിനെടുത്തില്ലെങ്കിലും ദുബായ് വിസയുളളവർക്ക് ജിഡിആർഎഫ്എ അനുമതിയുണ്ടെങ്കില്‍ മടങ്ങിയെത്താമെന്നാണ് പറഞ്ഞിരിക്കുന്നത്. വാക്സിനെടുത്തവരാണെങ്കില്‍ 14 ദിവസം പിന്നിട്ടവർക്കാണ് വരാനാവുക.
![](https://cnewslive.com/images/dfb82140-ea7a-493f-b282-34351e7c444a.jpeg)
ദുബായ് താമസ വിസക്കാർക്ക് ദുബായിലേക്ക് തിരിച്ചെത്താന്‍ മാത്രമാണ് നിലവില്‍ അനുമതി നല്‍കിയിരിക്കുന്നത്. 48 മണിക്കൂറിനുളളിലെ പിസിആർ നെഗറ്റീവ് പരിശോധനാഫലം, (യഥാർത്ഥ ഫലവുമായി ബന്ധിപ്പിക്കുന്ന ക്യൂആർ കോഡുളളത്). റാപ്പിഡ് പരിശോധനാഫലം എന്നിവയുമുണ്ടായിരിക്കണം എന്നുളളതാണ് മറ്റ് നിബന്ധനകള്‍. വിസ്താരയ്ക്ക് കേരളത്തിലേക്ക് സർവ്വീസുകളില്ല. എമിറേറ്റസ് -ഫ്ളൈ ദുബായ് അടക്കമുളള വിമാന കമ്പനികളുടെ ഔദ്യോഗിക അറിയിപ്പ് ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.