കൊച്ചി: ഈശോ സിനിമ വിവാദത്തില്‍ പരോക്ഷ വിമര്‍ശനവുമായി കെസിബിസി രംഗത്ത്. കലാരംഗത്ത് ക്രൈസ്തവ വിരുദ്ധ വികാരം കൂടുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യം അംഗീകരിക്കുമ്പോള്‍ തന്നെ മത വികാരത്തെ മുറിപ്പെടുത്തരുതെന്നും കെസിബിസി വ്യക്തമാക്കി.
ക്രിസ്തീയ വിശ്വാസത്തെ അവഹേളിക്കുന്ന പ്രവണത സിനിമ മേഖലയില്‍ വര്‍ദ്ധിക്കുകയാണ്. ഒരു സമൂഹത്തിന്റെ മത വിശ്വാസങ്ങളെയും വിശുദ്ധ ബിംബങ്ങളെയും അവഹേളിക്കുന്നത് സംസ്‌കാരമുള്ള സമൂഹത്തിന് ഭൂഷണമല്ല. ക്രൈസ്തവ സമൂഹത്തിന്റെ ആശങ്കകള്‍ തിരിച്ചറിഞ്ഞ് തിരുത്തല്‍ നടപടിക്ക് ഉത്തരവാദിത്തപ്പെട്ടവര്‍ ഇടപെടണമെന്നും കെസിബിസി ആവശ്യപ്പെട്ടു.
ജയസൂര്യയെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഈശോ'. ചിത്രത്തിന്റെ പേര് വിശ്വാസികളെ മുറിവേല്‍പ്പിക്കുന്നതാണെന്നും അത് മാറ്റണമെന്നും ആവശ്യപ്പെട്ട് വിവിധ ക്രൈസ്തവ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഈ പേരിന് വിശ്വാസവുമായി യാതൊരു ബന്ധവുമില്ലെന്നും കേവലം ഒരു കഥാപാത്രത്തിന്റെ പേര് മാത്രമാണെന്നുമണ് നാദിര്‍ഷയുടെ നിലപാട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.