കത്തോലിക്കാ വൈദികൻ ഫ്രാൻ‌സിൽ കൊല്ലപ്പെട്ടു: ആശ്രമത്തിൽ അഭയം നൽകിയ റുവാണ്ടൻ അഭയാർത്ഥി തന്നെ പ്രതി എന്ന് സംശയിക്കുന്നു

കത്തോലിക്കാ വൈദികൻ ഫ്രാൻ‌സിൽ കൊല്ലപ്പെട്ടു: ആശ്രമത്തിൽ അഭയം നൽകിയ റുവാണ്ടൻ അഭയാർത്ഥി തന്നെ   പ്രതി എന്ന് സംശയിക്കുന്നു

പാരീസ്: ഫ്രാൻസിൽ കത്തോലിക്കാ വൈദികൻ കൊല്ലപ്പെട്ടു.മോണ്ട്‌ഫോർട്ട് സന്യാസസഭയുടെ പ്രാദേശിക പ്രൊവിൻഷ്യൽ സുപ്പീരിയറാണ് , ആശ്രമത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ അറുപതുകാരനായ ഫാ. ഒലിവിയര്‍ മെയ്റെ.നാന്റസ് കത്തീഡ്രലിന് തീയിട്ട കേസിൽ പ്രതിയാക്കപ്പെട്ട റുവാൻഡൻ അഭയാർത്ഥിയാണ് കൊലയാളി എന്ന് സംശയിക്കപ്പെടുന്നു. ഇയാൾ വിചാരണ കാത്ത് കഴിയുകയായിരുന്നു. അതിനിടയിലാണ് ആശ്രമം ഇയാൾക്ക് അഭയം നൽകിയത്.ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ഡാര്‍മാനിന്‍ ട്വീറ്റിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചു.

പടിഞ്ഞാറൻ ഫ്രാന്‌സിലെ വാൻഡേ പ്രവിശ്യയിലെ ‘സെന്റ് ലോറന്റ് സുർ സെവ്രെ’ ആശ്രമത്തിലാണ് ആഗസ്റ്റ് ഒൻപതിന് രാവിലെ വൈദികനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൊലപാതകി എന്ന് സംശയിക്കുന്ന റുവാണ്ടൻ അഭയാർത്ഥി, ഇമ്മാനുവേൽ അബൈസെൻഗ സ്വയം കീഴടങ്ങുകയായിരുന്നു. ഇയാൾ 2016 ൽ വത്തിക്കാനിൽ വച്ച് ഫ്രാൻസിസ് മാർപാപ്പായെ കണ്ടതായി ഒരു ഫ്രഞ്ച് പത്രം റിപ്പോർട്ട് ചെയ്തു. അന്ന് എടുത്ത ചിത്രം ഉൾപ്പെടെ പ്രസിദ്ധീകരിച്ചാണ് 'La Croix' എന്ന പത്രം ഈ ആളെ തിരിച്ചറിഞ്ഞതായി അവകാശപ്പെട്ടത്.









വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.