ദുബായ്: ദുബായ് മറീന മെട്രോസ്റ്റേഷന്‍ ഇനിമുതല്‍ ശോഭ റിയല്‍റ്റി സ്റ്റേഷനെന്നായിരിക്കും അറിയപ്പെടുക. ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ശോഭ റിയല്‍റ്റി ഇതിനായുളള അവകാശം നേടിയിരുന്നു.
ആർടിഎയുമായി കൈകോർക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ശോഭ റിയല്‍റ്റി ചെയർമാന്‍ പിഎന്‍സി മേനോന്‍ പറഞ്ഞു. ദുബായ് യുടെ കേന്ദ്ര സ്ഥാനത്ത് തന്നെയുളള മെട്രോ സ്റ്റേഷന് ശോഭ റിയല്‍റ്റിയെന്ന പേര് നല്‍കാന്‍ കഴിഞ്ഞത് മുന്നോട്ടുളള യാത്രയില്‍ കരുത്താകുമെന്നും അദ്ദേഹം പ്രതികരിച്ചു.
സ്വകാര്യ-സർക്കാർ മേഖലയുടെ പരസ്പരസഹകരണം ഇരുമേഖലയുടെും വളർച്ചയ്ക്ക് സഹായകരമാകുമെന്ന് ആർടിഎ കമ്മേഷ്യല്‍ ആന്‍റ് ഇന്‍വെസ്റ്റ്മെന്‍റ് ഡയറക്ടർ ഇബ്രാഹിം അല്‍ ഹദാദ് അഭിപ്രായപ്പെട്ടു. ദിവസങ്ങള്‍ക്ക് മുന്‍പ് അല്‍ റഷീദിയ സ്റ്റേഷന്‍റെ പേര് സെന്‍റർ പോയിന്‍റെന്നും അല്‍ ജാഫിലിയയുടെ പേര് മാക്സ് ഫാഷന്‍ എന്നും മാറ്റിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.