കോഴിക്കോട്: സംസ്ഥാനത്ത് കെഎസ്ആര്‍ടിസി പൊതുജനങ്ങള്‍ക്കായി പെട്രോള്‍ പമ്പുകള്‍ തുറക്കുന്നു. ഇതിന്റെ ഭാഗമായി ജീവനക്കാര്‍ക്ക് പരിശീലനം നല്‍കി തുടങ്ങി. സംസ്ഥാനത്തൊട്ടാകെ 80 ജീവനക്കാര്‍ക്കാണ് നാലു ദിവസങ്ങളിലായി പരിശീലനം നല്‍കുന്നത്.
ദേശീയപാതയില്‍ കാരന്തൂരുള്ള പാലക്കല്‍ പെട്രോളിയം പമ്പിലാണ് ജില്ലയിലെ പരിശീലനം. ഇന്ത്യന്‍ ഓയില്‍ ഡിവിഷനല്‍ റീട്ടെയില്‍ സെയില്‍സ് ഹെഡ് ബി.അരുണ്‍ കുമാര്‍, സെയില്‍സ് മാനേജര്‍ മുഹമ്മദ് ഷാഹിന്‍, അസി.വര്‍ക്‌സ് മാനേജര്‍ ബി.സഫറുല്ല, കെഎസ്ആര്‍ടിസി ഡിപ്പോ എന്‍ജിനീയര്‍ കെ.ഷജിത്ത് തുടങ്ങിയവര്‍ പരിശീലനത്തിനു നേതൃത്വം നല്‍കി. അക്കൗണ്ടന്റ്, സെയില്‍സ് അസിസ്റ്റന്റ് തസ്തികയിലുള്ളവര്‍ക്കാണ് പരിശീലനം.
നഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസിയുടെ വരുമാനം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ഡിപ്പോകളിലെ ഇന്ധന പമ്പുകള്‍ പൊതുജനങ്ങള്‍ക്കും ഉപയോഗിക്കാവുന്ന തരത്തില്‍ തുറന്നു കൊടുക്കാന്‍ തീരുമാനിച്ചത്. കെഎസ്ആര്‍ടിസിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു നടപടി. ജില്ലയില്‍ മാവൂര്‍ റോഡിലെ ബസ് ടെര്‍മിനലിലാണ് അടുത്ത മാസം പമ്പ് തുറക്കുക. കോഴിക്കോടിനു പുറമേ തിരുവനന്തപുരത്ത് ലുലു മാളിനു സമീപത്തെ കോകോ പമ്പിലും തൃശൂരില്‍ പൊങ്ങം ജൂബിലി റീട്ടെയില്‍ യൂണിറ്റിലുമാണ് ജീവനക്കാര്‍ക്കുള്ള പരിശീലനം നടക്കുന്നത്. പത്ത് ഡിപ്പോകളിലെ ജീവനക്കാര്‍ക്കാണ് പരിശീലനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.