ദുബായ്: തൊഴില്‍ വളർച്ചയില്‍ ജൂലൈയില്‍ ദുബായില്‍ കുതിപ്പെന്ന് സർവ്വെ റിപ്പോർട്ട്. എണ്ണ ഇതര സ്വകാര്യ മേഖലയിലാണ് കഴിഞ്ഞ മാസങ്ങളെ അപേക്ഷിച്ച് തൊഴില്‍ കുതിപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്. വിനോദസഞ്ചാരം, ഹോൾസെയിൽ-റീട്ടെയിൽ മേഖല, നിർമാണമേഖല എന്നിവയിലെ വളർച്ചയെ രേഖപ്പെടുത്തുന്ന ഐ.എച്ച്.എസ് മാർക്കറ്റ് ദുബായ് സൂചികയാണ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.
ഇതില്‍ തന്നെ ഏറ്റവും കൂടതല്‍ വളർച്ച രേഖപ്പെടുത്തിയിരിക്കുന്നത് വിനോദസഞ്ചാര മേഖലയിലാണെന്നുളളത് ഈ മേഖലയ്ക്ക് കൂടുതല്‍ ഊർജ്ജം പകരും. നിർമ്മാണ മേഖലയിലും വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. കോവിഡ് ഏല്‍പിച്ച പ്രഹരത്തില്‍ നിന്ന് പതിയെ ഉണർവ്വുണ്ടാകുന്നുവെന്ന് സൂചിപ്പിക്കുന്നതാണ് സർവ്വേഫലം
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.