അബുദബി: യുഎഇ അംഗീകരിച്ച കോവിഡ് വാക്സിനുകള്‍ മറ്റ് രാജ്യങ്ങളില്‍ നിന്നും എടുത്തവർക്ക് വാക്സിനേഷന്‍ വിവരങ്ങളും സർട്ടിഫിക്കറ്റുകളും ഫെഡറല്‍ അതോറിറ്റി ഫോർ ഐഡന്‍റിറ്റി ആന്‍റ് സിറ്റിസണ്‍ഷിപ്പിന്‍റെ വെബ്സൈറ്റിലോ ഐസിഎ ആപ്പിലോ നല്‍കി രജിസ്ട്രർ ചെയ്യാമെന്ന് അധികൃതർ. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രതിവാര വാർത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ആഗസ്റ്റ് 15 മുതലാണ് വിവരങ്ങള്‍ നല്‍കി രജിസ്ട്രേഷന്‍ നടത്താനുളള സൗകര്യം ആരംഭിക്കുക . വിവരങ്ങള്‍ ആപ്പിലോ വെബ്സൈറ്റിലോ നല്‍കുന്ന മുറയ്ക്ക് അത് അല്‍ ഹോസന്‍ ആപ്പിലും ലഭ്യമാകും. ഇതുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ അല്‍ ഹോസന്‍ ആപ്പിലും വരുത്തിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. ഇതോടെ രാജ്യത്തേക്ക് വരുന്നവരുടെ വാക്സിനേഷന്‍ ഉള്‍പ്പടെയുളള വിവരങ്ങളെല്ലാം എളുപ്പത്തില്‍ ലഭ്യമാകും. ഇന്ത്യയില്‍ നിന്നടക്കം ലഭ്യമാകുന്ന, യുഎഇ അംഗീകരിച്ച വാക്സിനെടുത്തവർക്ക് രാജ്യത്തേക്ക് തിരികെ പ്രവേശിക്കുന്നതിന് അനുവാദം നല്‍കുന്നതിന്‍റെ ആദ്യപടിയായിട്ടാണ് നീക്കമെന്നാണ് വിലയിരുത്തല്‍.
പാസ്പോർട്ട് വിവരങ്ങള്‍ , യുഎഇയിലെ മേല്‍വിലാസം, വാക്സിനേഷന്‍ വിവരങ്ങളും സർട്ടിഫിക്കറ്റും ഉണ്ടെങ്കില്‍ രജിസ്ട്രേഷന്‍ പൂർത്തിയാക്കാം. സിനോഫാം, ഫൈസർ,സ്പുട്നിക്, ഓക്സ്ഫർഡ് അസ്ട്രസെനക്ക ( ഇന്ത്യയില്‍ കോവീഷീല്‍ഡ്), മൊഡേണ എന്നീ വാക്സിനുകള്‍ക്കാണ് യുഎഇയില്‍ അംഗീകാരമുളളത്. ഇതില്‍ ഓക്സ്ഫർഡ് അസ്ട്രസെനക്ക ( ഇന്ത്യയില്‍ കോവീഷീല്‍ഡ്), സ്പുട്നിക് വാക്സിനുകളാണ് ഇന്ത്യയില്‍ നല്‍കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.