ഷാർജ: സഞ്ചാരികളുടെ ഏറ്റവും പുതിയ ആകർഷണകേന്ദ്രമായ ഖോർഫക്കാനിലെ ഡ്രാഗ് ലോഞ്ച് സന്ദർശിച്ച് അബുബദി കിരീടാവകാശിയും യുഎഇ സായുധ സേന ഉപസർവ്വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യീദ് അല്‍ നഹ്യാന്‍.രാജ്യത്തെ വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ഇത്രയും മനോഹരമായ ഇടമൊരുക്കാനെടുത്ത ഷാർജ ഭരണാധികാരി ഷെയ്ഖ് സുല്‍ത്താന്‍ അല്‍ ഖാസിമിയുടെ പ്രയത്നത്തെ ബഹുമാനിക്കുന്നുവെന്നും അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു.
ഡ്രാഗ് ലോഞ്ചിന്‍റെ കാഴ്ചകളാസ്വദിക്കുന്ന നിരവധി ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. സമുദ്രനിരപ്പില്‍ നിന്നും അറുനൂറുമീറ്റർ ഉയരത്തിലുളള വിനോദസഞ്ചാരകേന്ദ്രമാണ് ഡ്രാഗ് ലോഞ്ച് (ക്ലൗഡ് ലോഞ്ച്). ഖോർഫക്കാന്‍ നഗരത്തിന്‍റെ പൂർണമായ കാഴ്ച ആസ്വദിക്കാനാകുമെന്നുളളതാണ് ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകത. ഇക്കഴിഞ്ഞ ഈദ് അവധിദിനങ്ങളില്‍ നിരവധി പേരാണ് ഇവിടത്തെ കാഴ്ചകള്‍ ആസ്വദിക്കാനായി എത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.