ഒരു സിനിമയുടെ പേരിൽ തിയേറ്റർ കത്തിക്കുന്നവർ അല്ല ക്രിസ്ത്യാനികൾ: മാർ ജോസഫ് പാംപ്ലാനി

ഒരു സിനിമയുടെ പേരിൽ തിയേറ്റർ കത്തിക്കുന്നവർ അല്ല ക്രിസ്ത്യാനികൾ: മാർ ജോസഫ് പാംപ്ലാനി

കൊച്ചി: ഈശോയുടെ നാമത്തെ അവഹേളിക്കുന്നത് ഒരു കത്തോലിക്കന് സഹിക്കാനാകുന്നതിലും അപ്പുറമാണെന്ന് കെസിബിസി മീഡിയ കമ്മീഷൻ അധ്യക്ഷൻ ബിഷപ് മാർ ജോസഫ് പാംപ്ലാനി. തങ്ങളുടെ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്നവരോട് ക്രൈസ്തവർ പ്രതികരിക്കുന്നത് വളരെ വ്യത്യസ്തമായ രീതിയിലാണെന്നും ഒരു സിനിമയിലെ അവഹേളനത്തിന്റെ പേരിൽ തിയേറ്റർ കത്തിക്കാൻ വരുന്നവരല്ല ക്രൈസ്തവർ എന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ കത്തോലിക്കാ യുവാക്കൾ അതി പുരാതനമായ അവരുടെ പ്രതിഷേധ മാർഗങ്ങൾ പുറത്തെടുത്തു കഴിഞ്ഞു എന്നാണ് റിപോർട്ടുകൾ. വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്നവരോട് ക്രൈസ്തവർ പ്രതികരിക്കുന്നത് പ്രാർത്ഥന ആയുധമാക്കിയാണ്.

സുവിശേഷ പ്രഘോഷകനായ ആന്റണി മുക്കാട് സിനിമ രംഗത്തെ അവഹേളന സംസ്കാരത്തിനെതിരെ വളരെ വ്യത്യസ്തമായ രീതിയിൽ പ്രതികരിക്കുകയാണ്. സിനിമാരംഗത്തു വളർന്നു വരുന്ന ക്രൈസ്തവ വിരുദ്ധതക്കെതിരെ ഒരു ലക്ഷം ജപമാലകൾ ചൊല്ലി പ്രാർത്ഥിക്കാൻ ആഹ്വനം നൽകിയിരിക്കുകയാണ് അദ്ദേഹം. വ്യത്യസ്ത മാധ്യമങ്ങളിലൂടെ ഈ ആഹ്വാനം നൽകിക്കഴിഞ്ഞു

കത്തോലിക്കാ സഭക്കെതിരെ സംഘടിതമായ ആക്രമണമുണ്ടാകുമ്പോഴെല്ലാം ജപമാല ചൊല്ലുവാനുള്ള നിർദേശം പരിശുദ്ധ മറിയം പ്രത്യക്ഷപ്പെട്ടു നല്കിയിട്ടുള്ളതാണെന്നു കത്തോലിക്കർ വിശ്വസിക്കുന്നു. ക്രൈസ്തവ വിശ്വസങ്ങളുടെ നേരെ വെല്ലുവിളി നടത്തിയിട്ടുള്ള സാമ്ര്യാജ്യത്വ ശക്തികൾക്കെതിരെ ജപമാല ആഹ്വാനമുണ്ടായതും അത്തരം ശക്തികൾ നിലപരിശായതും ചരിത്രത്തിൽനിന്ന് ചൂണ്ടിക്കാട്ടുകയാണ് അൽമായ വിശ്വാസികൾ.

ഈ ആഹ്വാനം ജനം ഏറ്റെടുക്കുമ്പോൾ ക്രൈസ്തവ ഭവനങ്ങളിൽ പ്രാർത്ഥന മുറികളിലും ആരാധനാലയങ്ങളിലും എല്ലാം ദൈവ സന്നിധിയിലേക്ക് കരങ്ങളുയരും. സർക്കാരുകൾ കാതടച്ചാലും കാതടക്കാത്ത ഉറക്കം നടിക്കാത്ത സർവ്വ ശക്തനായ ഒരു ദൈവം സ്വർഗത്തിലുണ്ടെന്നു ഉറക്കെ പറയുന്ന ക്രിസ്ത്യാനികളുടെ സഹനപൂർണമായ പ്രാർത്ഥനാ ക്രൈസ്തവരുടെ ഇടയിൽ ഒരാവേശമായി പടരുകയാണ്.

നാദിർഷായുടെ സിനിമ ക്രൈസ്തവരുടെ ആത്മീയ ആവേശത്തെ ഉണർത്താൻ നിമിത്തമായെന്ന് ആന്റണി മുക്കാട് പറഞ്ഞു. എത്ര നന്നായെടുത്താലും ഈ കാലത്ത് സിനിമകൾ പൊളിഞ്ഞു പോകുന്നു. തകർച്ചയുടെ വക്കിൽ നിൽക്കുന്ന മലയാള സിനിമ ആത്മീയ ശക്തികളിൽ നിന്നുണ്ടാകുന്ന എതിർപ്പ് എത്ര സിനിമാക്കാർ എത്രനാൾ വകവെക്കാതിരിക്കും. ഇതാണ് സോഷ്യൽ മീഡിയയിൽ വിശ്വാസികൾ കുറിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.