ന്യൂഡല്‍ഹി: രാജ്യസഭയിലെ പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധത്തില്‍ കടുത്ത അമര്‍ഷം രേഖപ്പെടുത്തി ഉപരാഷ്ട്രപതി വെങ്കയ്യനായിഡു. സഭയിലെ ബഹളത്തെ കുറിച്ച് സംസാരിക്കവേ രാജ്യസഭാ ചെയര്‍മാന്‍ വികാര നിര്‍ഭരമായി വിങ്ങിപൊട്ടുകയായിരുന്നു.
ചൊവ്വാഴ്ച കറുത്ത വസ്ത്രം ധരിച്ച് സഭയിലെത്തിയ വലിയൊരു വിഭാഗം പ്രതിപക്ഷാംഗങ്ങള്‍ പെഗാസസ് വിഷയത്തില്‍ മുദ്രാവാക്യം വിളികളോടെ പ്രതിഷേധിച്ചപ്പോള്‍ രാജ്യസഭ ചൊവ്വാഴ്ച ആറ് തവണ നിര്‍ത്തിവെച്ചിരുന്നു. സെക്രട്ടറി ജനറലിന്റെ മേശമേല്‍ കയറി അംഗങ്ങള്‍ പ്രതിഷേധിച്ചത് സഭയെ പ്രക്ഷുബ്ധമാക്കി. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ ചര്‍ച്ച ചെയ്യാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ അംഗങ്ങള്‍ സെക്രട്ടറി ജനറലിന്റെ മേശപ്പുറത്ത് കയറിയും ഫയല്‍ വലിച്ചെറിഞ്ഞും പ്രതിഷേധിച്ചു. സഭയെ ഇത്രയും താഴ്ന്ന നിലയിലാക്കിയ പ്രകോപനത്തിന്റെ കാരണം കണ്ടെത്താനുള്ള ശ്രമത്തില്‍ തനിക്ക് ഉറക്കമില്ലാത്ത രാത്രികളായിരുന്നുവെന്നും വെങ്കയ്യനായിഡു പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.