കര്‍ഷകരുടെ കടം പൂര്‍ണമായി എഴുതിത്തള്ളണം: രാഷ്ട്രീയ കിസാന്‍ മഹാസംഘ്

കര്‍ഷകരുടെ കടം പൂര്‍ണമായി എഴുതിത്തള്ളണം: രാഷ്ട്രീയ കിസാന്‍ മഹാസംഘ്

കോട്ടയം: കോവിഡ് മഹാമാരിയെത്തുടര്‍ന്നുണ്ടായ രണ്ട് ലോക്ഡൗണുകളും കാര്‍ഷിക മേഖലയിലുണ്ടായ വിലയിടിവും മൂലം പ്രതിസന്ധിയിലായ കര്‍ഷകരെ സഹായിക്കുന്നതിന് കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളണമെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്‍മാന്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍. രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന കമ്മിറ്റി സൂം മീറ്റിംഗ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കര്‍ഷകരുടെ കടം എഴുതിത്തള്ളിയില്ലെങ്കില്‍ 2006-2007 കാലഘട്ടത്തില്‍ ഉണ്ടായതുപോലെ കാര്‍ഷികമേഖലയില്‍ കൂട്ട ആത്മഹത്യ ഉണ്ടാകും. ഇത് ഒഴിവാക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ ശക്തമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യോഗത്തില്‍ വൈസ് ചെയര്‍മാന്‍ ബേബി സക്കറിയാസ് അധ്യക്ഷത വഹിച്ചു. നാഷണല്‍ കോഡിനേറ്റര്‍ ബിജു കെ.വി ദേശീയ കര്‍ഷക പ്രക്ഷോഭം വിശകലനം ചെയ്ത് സംസാരിക്കുകയും പാര്‍ലമെന്റ് മാര്‍ച്ചില്‍ പങ്കെടുത്തവരെ ആദരിക്കുകയും ചെയ്തു. സംസ്ഥാന കോര്‍ഡിനേറ്റര്‍ അഡ്വ. ബിനോയ് തോമസ് വിഷയാവതരണം നടത്തി. രാഷ്ട്രീയ കിസാന്‍ മഹാസംഘ് ഭാരവാഹികളും അംഗങ്ങളുമായവർ മീറ്റിംഗിൽ സംസാരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.