ആശുപത്രി അധികൃതർ വീഴ്ചവരുത്തി, പറഞ്ഞത് പൂർണ്ണ ബോധ്യമുള്ള കാര്യങ്ങൾ: ഡോ.നജ്മ സലീം

ആശുപത്രി അധികൃതർ വീഴ്ചവരുത്തി, പറഞ്ഞത് പൂർണ്ണ ബോധ്യമുള്ള കാര്യങ്ങൾ: ഡോ.നജ്മ സലീം

കൊച്ചി: കളമശേരി മെഡിക്കൽ കോളജിൽ അധികൃതരുടെ ഭാഗത്ത് നിന്നും അശ്രദ്ധയുണ്ടായതായും ഇതിന് മുമ്പും വീഴ്ച പറ്റിയിട്ടുണ്ടെന്നും ആശുപത്രിയിലെ ജൂനിയർ ഡോക്ടർ നജ്മ സലീം. താൻ പറഞ്ഞകാര്യങ്ങളിൽ ഉറച്ച് നിൽക്കുന്നതായും പൂർണ ബോദ്ധ്യമുളള കാര്യങ്ങൾ മാത്രമാണ് താൻ പറഞ്ഞതെന്നും അതിൽ ദുരുദ്ദേശ്യമില്ലെന്നും നജ്മ പറഞ്ഞു.

മാദ്ധ്യമങ്ങളോട് കാര്യങ്ങൾ പറയുന്നതിന് മുമ്പേ കാര്യങ്ങൾ ആശുപത്രി സൂപ്രണ്ടിനും ആർ.എം.ഒയ്ക്കും ഓഡിയോ സന്ദേശമായി അറിയിച്ചിരുന്നു. എന്നാൽ പരിഹാരമുണ്ടായില്ല. അതിനെതുടർന്നാണ് വെളിപ്പെടുത്തൽ നടത്തിയത്. ഇതിന്റെ പേരിലുള്ള നടപടികളെ പേടിക്കുന്നില്ല. ഡോ.നജ്മ പറഞ്ഞു.

മെഡിക്കൽ കോളജിൽ കൊവിഡ് ബാധിതൻ മരിച്ചതിന് പിറകെ പുറത്തുവന്ന നഴ്സിംഗ് ഓഫീസറുടെ ഓഡിയോ സന്ദേശം സത്യമാണെന്ന് ഡോ.നജ്മ വെളിപ്പെടുത്തിയിരുന്നു. ഓക്സിജൻ മാസ്‌ക് അഴിഞ്ഞും വെന്റിലേറ്റർ ട്യൂബ് ഘടിപ്പിക്കാതെയും രോഗികളെ കഷ്ടപ്പെടുത്തുന്നതായും നജ്മ പറഞ്ഞിരുന്നു. ഇങ്ങനെ മരിച്ച ജമീലയുടെയും ബൈഹക്കിയുടെയും ബന്ധുക്കൾ അധികൃതർക്കെതിരെ പരാതി നൽകുമെന്ന് അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.