ഈശോ ലോകത്തിലെ മഹനീയനാമം: സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി

ഈശോ ലോകത്തിലെ മഹനീയനാമം: സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി

തിരുവനന്തപുരം: ഭാരതത്തിന്റെ മതേതരത്വ കാഴ്ചപ്പാടുകള്‍ ലോകത്തിനു തന്നെ മാതൃകയാണ്‌. ജാതിമത ചിന്തകള്‍ക്കപ്പുറം നാടിനെ ഒന്നായി കാണുന്ന ഒരു തത്വസംഹിതയാണ്‌ ഇന്ത്യൻ ഭരണഘടന. ലോകാരാധ്യനായ ഈശോയുടെ പേരില്‍ കച്ചവട താല്പരൃത്തിനായി ഒരു സിനിമ നിര്‍മ്മിക്കുന്നത്‌ ക്ഷമിക്കാനാവാത്ത തെറ്റാണ്‌. ജനതയുടെ ഹൃദയവികാരം മനസിലാക്കി ഈ പേര്‍ പിന്‍വലിക്കുവാന്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തയ്യാറാവണമെന്ന്  സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ആവശ്യപ്പെട്ടു.   കത്തോലിക്ക കോണ്‍ഗ്രസ്‌ ചങ്ങനാശേരി അതിരൂപത സമിതി സംഘടിപ്പിച്ച സെക്രട്ടറിയേറ്റ്‌ ധര്‍ണ ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ന്യൂനപക്ഷ അവകാശങ്ങളിലെ സെക്ഷന്‍ 9 (കെ) പൂര്‍ണമായി നടപ്പിലാക്കുക, ഈശോയുടെ നാമം സിനിമയ്ക്കായി ഉപയോഗിക്കുന്നത്‌ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്‌ കത്തോലിക്ക കോണ്‍ഗ്രസ്‌ ധര്‍ണ സംഘടിപ്പിച്ചത്‌. ഈശോയുടെ നാമം സിനിമയ്ക്കായി ഉപയോഗിച്ചത്‌ തെറ്റായ നടപടിയാണെന്നും പേര്‌, ഉടന്‍ പിന്‍വലിക്കണ മെന്നും ചടങ്ങില്‍ പങ്കെടുത്ത അഡ്വ. ജോബ്‌ മൈക്കിള്‍ എം.എല്‍.എ. അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ. എന്നിവരും ആവശ്യപ്പെട്ടു.

കത്തോലിക്ക കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ അഡ്വ. പി.പി.ജോസഫ്‌ അദ്ധ്യക്ഷത വഹിച്ചു. കെ.സി.സി പ്രസിഡന്റ്‌ പ്രകാശ്‌ പി. തോമസ്‌, തിരുവനന്തപുരം ഫൊറോന വികാരി ഫാ. മോര്‍ളി കൈതപ്പറമ്പില്‍, പാളയം ഇടവക വികാരി ഡോ.റ്റി.നിക്കോളാസ്‌, കത്തോലിക്ക കോണ്‍ഗ്രസ്‌ അതിരൂപത ഡയറക്ടര്‍ ഫാ.ജോസ്‌ മുകളേല്‍, ജനറല്‍ സെക്രട്ടറി ബിജു സെബാസ്റ്റ്യന്‍, ട്രഷറര്‍ ബാബു വള്ളപ്പുര, ഗ്ലോബല്‍ സെക്രട്ടറി രാജേഷ്‌ ജോണ്‍, സെക്രട്ടറി ജേക്കബ്‌ നിക്കോളാസ്‌, പ്രമുഖ സാഹിതൃകാരന്‍ സതീഷ്‌ തിരുമല, അഡ്വ. ജസ്റ്റിന്‍ പള്ളിവാതുക്കല്‍, ഭാരവാഹികളായ ഷെയിന്‍ ജോസഫ്‌, ഷേര്‍ളിക്കുട്ടി ആന്റണി, ലിസി ജോസ്‌, സോളമന്‍ പാലത്തിങ്കല്‍, സിബി മൂലംകുന്നം, റോണി വലിയപറമ്പില്‍, സെബാസ്റ്റ്യന്‍ പുല്ലാട്ടുകാലാ, ടോണി കോയിത്തറ, ജോസ്‌ കണ്ണന്തറ, എബിന്‍ അലക്സാണ്ടര്‍, ജിനോദ്‌ എബ്രഹാം, കുഞ്ഞ്‌ കളപ്പുര , ബെന്നി മാത്യു എന്നിവര്‍ പ്രസംഗിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.