ന്യുഡല്‍ഹി: രാജ്യസഭയിലുണ്ടായ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍. രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യായിഡുവിനോട് കേന്ദ്രസര്‍ക്കാര്‍ വിഷയത്തില്‍ രേഖാമൂലം മറുപടി ആവശ്യപ്പെട്ടു. പ്രഹ്ലാദ് ജോഷി, പീയുഷ് ഗോയല്‍, മുക്തര്‍ അബ്ബാസ് നഖ്വി എന്നിവര്‍ ഉപരാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി.
ഉച്ചയ്ക്ക് ശേഷം മൂന്നുമണിക്ക് പാര്‍ലമെന്ററികാര്യ മന്ത്രി വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ക്കും. സഭാ ബഹളങ്ങള്‍ക്കിടെ രാജ്യസഭയ്ക്ക് അകത്ത് മേശപ്പുറത്ത് കയറി പ്രതിഷേധിച്ച നേതാക്കള്‍ക്കെതിരെ നടപടി വേണമെന്നാണ് സര്‍ക്കാര്‍ നിലപാട്. കേരളത്തില്‍ നിന്നുള്ള എംപിമാരായ ബിനോയ് വിശ്വവും ടി ശിവദാസനും പ്രതിഷേധിച്ചവരുടെ കൂട്ടത്തിലുണ്ട്. കഴിഞ്ഞ ദിവസവും രാജ്യസഭ പ്രതിപക്ഷ ബഹളങ്ങള്‍ക്ക് സാക്ഷിയായിരുന്നു. ബഹളങ്ങള്‍ക്കൊടുവില്‍ രാജ്യസഭാ ചെയര്‍മാന്‍ വികാരാധീനനായി ആണ് പ്രതികരിച്ചത്.
സഭയുടെ പവിത്രത ചില അംഗങ്ങള്‍ തകര്‍ത്തതായി ഉപരാഷ്ട്രപതി വിമര്‍ശിക്കുകയും ചെയ്തിരുന്നു. തന്റെ രോഷം പ്രകടിപ്പിക്കാന്‍ തനിക്ക് വാക്കുകളില്ലെന്നും പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്, എന്നാല്‍ പാര്‍ലമെന്റില്‍ പ്രതിഷേധിക്കുമ്പോള്‍ ചില മര്യാദകളുണ്ടെന്നും ഉപാരാഷ്ട്രപതി പറഞ്ഞു. ചില അംഗങ്ങളുടെ പ്രവൃത്തി ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.