ദുബായ്: കോവിഡ് പ്രതിരോധത്തിനായുളള ഫൈസർ വാക്സിന്‍ വീട്ടിലെത്തിച്ചു നല്‍കാനുളള നടപടികളുമായി ദുബായ്. നിശ്ചയദാർഢ്യക്കാർക്കും 50 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും 60 വയസ്സിന് മുകളിൽ പ്രായമുള്ള താമസവിസക്കാർക്കും വാക്സിൻ വീട്ടിലെത്തിക്കും.
ആരോഗ്യവകുപ്പിന്റെ ടോൾഫ്രീ നമ്പറിൽ 800-342 വിളിച്ച് അർഹരായവർക്ക് വാക്സിൻ ബുക്കുചെയ്യാം. 48 മണിക്കൂറിനകം സേവനം ലഭ്യമാക്കുമെന്നാണ് അറിയിപ്പ്. ദുബായ് ആംബുലൻസ്, മുഹമ്മദ് ബിൻ റാഷിദ് യൂണിവേഴ്‌സിറ്റി ഓഫ് മെഡിസിൻ ആൻഡ് ഹെൽത്ത് സയൻസസുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
വാക്സിന്‍ വിതരണത്തിന്റെ തുടക്ക കാലഘട്ടത്തില്‍ തന്നെ മുതിർന്നവർക്ക് വാക്സിന്‍ വീട്ടിലെത്തി നല്‍കുന്ന പദ്ധതി ദേശീയ വാക്സിനേഷന്‍ ക്യാംപെയിനിന്റെ ഭാഗമായി യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ നടപ്പിലാക്കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.