ഭോപ്പാൽ: എല്ലാ ഭീകരവാദികളും പഠിക്കുന്നത് മദ്രസകളിൽ ആണെന്ന ബിജെപി നേതാവിൻറെ പ്രസ്താവന വിവാദമാകുന്നു. മധ്യപ്രദേശിലെ സാംസ്കാരിക മന്ത്രിയും ഇൻഡോറിൽ നിന്നുള്ള ബിജെപി എംഎൽഎയുമായ ഉഷ താക്കൂറിന്റെതാണ് വിവാദമായ ഈ പ്രസ്താവന. ഉഷയുടെ പ്രസ്താവന ന്യൂസ് 18 ആണ് റിപ്പോർട്ട് ചെയ്തത്.
എല്ലാ തീവ്രവാദികളും ഭീകരവാദികളും മദ്രസയിൽ പഠിച്ചവരാണ് എന്നത് നിങ്ങൾ കാണുന്നില്ലേ എന്നാണ് ഉഷ താക്കൂറിന്റെ പ്രസ്താവന. മദ്രസകൾക്കുള്ള സർക്കാർ ധനസഹായം നിർത്തലാക്കാനുള്ള ശ്രമത്തിലാണ് താനെന്നും, മദ്രസകൾക്ക് കുട്ടികളെ ദേശീയതയുമായി ബന്ധിപ്പിക്കാൻ കഴിയില്ല എന്നും ഉഷ പറഞ്ഞതായാണ് റിപ്പോർട്ട്.
മതപരമായ കാര്യങ്ങൾ പഠിപ്പിക്കാൻ വ്യക്തിപരമായി ആരെങ്കിലും ശ്രമിക്കുകയാണെങ്കിൽ അതിന് ഭരണഘടന അനുശാസിക്കുന്ന വ്യവസ്ഥകളനുസരിച്ച് ചെയ്യാം എന്നും അവർ പറഞ്ഞു. സർക്കാർ ചെലവിൽ നടത്തുന്ന മദ്രസകളും സംസ്കൃത ശാലകളും അടച്ചുപൂട്ടാൻ അടുത്തിടെ സർക്കാർ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഈ വിവാദ പ്രസ്താവന.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.