ദുബായ്: ഇന്ത്യയിൽനിന്ന് യുഎഇയിലേക്ക് പോകുന്ന യാത്രക്കാർക്കായി പുതിയ അറിയിപ്പ് പുറത്തിറക്കി എയർഇന്ത്യ. യുഎഇയുടെ സാധുതയുള്ള വിസയുള്ള യാത്രക്കാർക്ക് താഴെപ്പറയുന്ന മാനദണ്ഡങ്ങൾ അനുസരിച്ച് യാത്ര ചെയ്യാവുന്നതാണ്:
1) ദുബായിൽ നിന്ന് ഇഷ്യൂ ചെയ്ത യുഎഇ റസിഡൻസ് വിസ ഉള്ളതും GDRFA അനുമതിപത്രം ലഭിച്ചവരും.
അനുമതി പത്രത്തിൽ അപേക്ഷിക്കാൻ ആയി ഇവിടെ ക്ലിക്ക് ചെയ്യുക: https://smart.gdrfad.gov.ae/Smart_OTCServicesPortal/ReturnPermitService.aspx
2) മറ്റ് എമിറേറ്റുകളിൽ നിന്നുള്ള യു എ ഇ വിസ ഉള്ളവരും ICA യുടെ അനുമതിപത്രം ഉള്ളവരും. ICA യുടെ അനുമതിപത്രം ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക: https://smartservices.ica.gov.ae/echannels/web/client/guest/index.html#/registerArrivals
3) എക്സ്പോ2020 വിസ ഉള്ളവർ. ഇവർക്ക് GDRFA അല്ലെങ്കിൽ ICA അപ്രൂവൽ ആവശ്യമില്ല
കൂടാതെ യാത്രക്കാർ അന്താരാഷ്ട്ര കോവിഡ് പ്രോട്ടോകോൾ പാലിക്കുകയും വേണം.
റാസൽഖൈമയിലും, അബുദാബിയിലും ഉള്ള എയർപോർട്ടിലേക്ക് യാത്രചെയ്യുന്നവർ അതാത് സ്ഥലങ്ങളിൽ 10 ദിവസം 12 ദിവസം എന്നിങ്ങനെ ഹോം കാറിന്റെനിൽ പോകേണ്ടതാണ്. നാലാംദിവസവും എട്ടാം ദിവസവും പി സി ആർ ടെസ്റ്റും എടുക്കേണ്ടതാണ്. കൂടാതെ ട്രാക്കിംഗ് വാച്ച് കെട്ടേണ്ടത് നിർബന്ധമാണ്. വിമാനം പുറപ്പെടുന്നതിനു രണ്ടുമണിക്കൂർ മുൻപ് വിമാനത്താവളം അടക്കുന്നതിനാൽ വിമാനം പുറപ്പെടുന്നതിന് 6 മണിക്കൂർ മുൻപെങ്കിലും യാത്രക്കാർ വിമാനത്താവളത്തിൽ എത്തിച്ചേരണമെന്ന് എയർ ഇന്ത്യ ആവശ്യപ്പെടുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.