മൂലമറ്റത്ത് ആറ് ജനറേറ്ററുകളുടെ പ്രവര്‍ത്തനം ഒന്നിച്ചു നിലച്ചു; സംസ്ഥാനത്ത് ഭാഗിക ലോഡ് ഷെഡിംഗ്

മൂലമറ്റത്ത് ആറ് ജനറേറ്ററുകളുടെ പ്രവര്‍ത്തനം ഒന്നിച്ചു നിലച്ചു; സംസ്ഥാനത്ത് ഭാഗിക ലോഡ് ഷെഡിംഗ്

മൂലമറ്റം:  ഇടുക്കി മൂലമറ്റത്ത് ആറ് ജനറേറ്റുകളുടെ പ്രവര്‍ത്തനം ഒരേ സമയം നിലച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് വൈദ്യുത വിതരണം പ്രതിസന്ധിയിലായി. സാങ്കേതിക തടസത്തെ തുടര്‍ന്നാണ് ജനറേറ്റുകളുടെ പ്രവര്‍ത്തനം നിലച്ചത്.

വൈദ്യുതി ഉത്പ്പാദനത്തില്‍ 300 മെഗാവാട്ട് കുറവാണ് സംസ്ഥാനത്ത് ഇപ്പോഴുള്ളത്. പ്രതിസന്ധി പരിഹരിക്കുന്നതിനായി ഇതര സംസ്ഥാന ജനറേറ്റുകളില്‍ നിന്നും വൈദ്യുതി എത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി ഇലക്ട്രിസിറ്റി ബോര്‍ഡ് അറിയിച്ചു.

സംസ്ഥാനത്തെ ഏതാനും ഫീഡറുകളില്‍ താത്കാലിക തടസം ഉണ്ടാകുമെന്നും ഏതാനും മണിക്കൂര്‍ നേരത്തേക്ക് സംസ്ഥാനത്ത് ഭാഗിക ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തിയതായും കെഎസ്ഇബി അറിയിച്ചു. പ്രശ്‌നം പരിഹരിക്കാനായി കൂടുതല്‍ തെര്‍മല്‍ വൈദുതി സംസ്ഥാനത്തേക്ക് എത്തിക്കാനും നടപടി തുടങ്ങി




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.