ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ അക്കൗണ്ട് മരവിപ്പിച്ചതിനു പിന്നാലെ കോണ്‍ഗ്രസിന്റെ ഏഴ് ഔദ്യോഗിക അക്കൗണ്ടുകളും പൂട്ടി ട്വിറ്റര്‍. 23 നേതാക്കളുടേതുള്‍പ്പെടെ പാര്‍ട്ടിയുമായി ബന്ധപ്പെട്ട അയ്യായിരത്തോളം അക്കൗണ്ടുകളാണ് ട്വിറ്റര്‍ മരവിപ്പിച്ചതെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. ഡല്‍ഹിയില്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട ഒമ്പതുവയസ്സുകാരിയുടെ അമ്മയ്‌ക്കൊപ്പമുള്ള രാഹുലിന്റെ ചിത്രം പങ്കുവെച്ചതിന് രാഹുലിന്റെ അക്കൗണ്ട് കഴിഞ്ഞ ദിവസം മരവിപ്പിച്ചിരുന്നു.
ഇതില്‍ പ്രതിഷേധിച്ചും രാഹുലിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും ഇതേചിത്രം നേതാക്കളും പാര്‍ട്ടിഫോറങ്ങളും പങ്കുവെച്ചതാണ് ട്വിറ്ററിനെ പ്രകോപിപ്പിച്ചത്. പാര്‍ട്ടിയുടെ ഔദ്യോഗിക അക്കൗണ്ടും രാഹുല്‍ ഗാന്ധി, കെ.സി. വേണുഗോപാല്‍, അജയ് മാക്കന്‍, മാണിക്കം ടാഗോര്‍, സുസ്മിത ദേവ്, രിപുന്‍ ബോറ തുടങ്ങിയ നേതാക്കളുടെയും തമിഴ്നാട്, രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര കോണ്‍ഗ്രസ് കമ്മിറ്റികളുടെ അക്കൗണ്ടുകളും മുംബൈ, ദാമന്‍ ദിയു കമ്മിറ്റികളുടെ അക്കൗണ്ടുകളുമടക്കം അയ്യായിരത്തോളം അക്കൗണ്ടുകളാണ് പൂട്ടിയതെന്ന് കോണ്‍ഗ്രസ് സാമൂഹിക മാധ്യമവകുപ്പ് തലവന്‍ റോഹന്‍ ഗുപ്ത വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.