'മീന്‍കുട്ട തട്ടിത്തെറിപ്പിച്ച അതേ സ്ഥലത്തു തന്നെ കച്ചവടം തുടരും': ഉറച്ച നിലപാടുമായി അല്‍ഫോന്‍സ

'മീന്‍കുട്ട തട്ടിത്തെറിപ്പിച്ച അതേ സ്ഥലത്തു തന്നെ കച്ചവടം തുടരും': ഉറച്ച നിലപാടുമായി അല്‍ഫോന്‍സ

തിരുവനന്തപുരം: തന്റെ ജീവിത മാര്‍ഗത്തിനു നേരെയുണ്ടായ കൈയ്യേറ്റത്തിനെതിരെ ശക്തമായ നിലപാടുമായി അക്രമത്തിനിരയായ ആറ്റിങ്ങല്‍ സ്വദേശിനിയായ മത്സ്യ കച്ചവടക്കാരി അല്‍ഫോന്‍സ. മീന്‍ തട്ടിയെറിഞ്ഞ അതേ സ്ഥലത്തുതന്നെ ഇനിയും കച്ചവടം നടത്തും. ആറ്റിങ്ങല്‍ നഗരസഭാ ജീവനക്കാരുടെ മര്‍ദ്ദനത്തില്‍ കൈയ്ക്കും മുതുകിനും പരിക്കേറ്റെങ്കിലും പിന്മാറാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു.

സംഭവത്തിന്റെ ആഘാതം ഇനിയും വിട്ടുമാറിയിട്ടില്ല. ഓര്‍മ്മവെച്ച കാലം മുതല്‍ മീന്‍ വിറ്റിരുന്നത് അവനവന്‍ചേരി കവലയിലാണ്. ഇവിടെ തന്നെ വീണ്ടും മീന്‍ വില്‍ക്കും. ലോക്ക്ടൗണും ട്രോളിംഗ് നിരോധനവും ജീവിതം ദുസ്സഹമാക്കി. ഈ കാലത്തും ഒരു വിധമാണ് പിടിച്ചു നിന്നതെന്നും അല്‍ഫോന്‍സ പറഞ്ഞു.

കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു അല്‍ഫോന്‍സയുടെ മീന്‍ കച്ചവടം നഗരസഭാ അധികൃതര്‍ തടസപ്പെടുത്തിയത്. കരഞ്ഞു പറഞ്ഞിട്ടും ആറ്റിങ്ങല്‍ നഗരസഭാ ജീവനക്കാര്‍ അല്‍ഫോന്‍സയുടെ മീന്‍കുട്ട തട്ടിയെറിഞ്ഞു. എന്നാല്‍ സംഭവം അന്വേഷിക്കാന്‍ രണ്ടംഗ സംഘത്തെ ചുമതലപ്പെടുത്തിയതായി  നഗരസഭ അധികൃതര്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.