ഇരുപത്തിനാലാം മാർപാപ്പ വി. സിക്സ്റ്റസ് രണ്ടാമന്‍ (കേപ്പാമാരിലൂടെ ഭാഗം-25)

ഇരുപത്തിനാലാം  മാർപാപ്പ  വി. സിക്സ്റ്റസ് രണ്ടാമന്‍  (കേപ്പാമാരിലൂടെ ഭാഗം-25)

സ്റ്റീഫന്‍ ഒന്നാമന്‍ മാര്‍പ്പാപ്പയുടെ പിന്‍ഗാമിയും തിരുസഭയുടെ ഇരുപത്തിനാലമത്തെ മാര്‍പ്പാപ്പയുമായി തിരഞ്ഞെടുക്കപ്പെട്ട സിക്സ്റ്റസ് രണ്ടാമന്‍ മാര്‍പ്പാപ്പ ഏ.ഡി. -ല്‍ ഗ്രീസിലെ ഏതന്‍സ് എന്ന പട്ടണത്തില്‍ ജനിച്ചു. സ്‌ക്സ്റ്റസ് അഥവാ സിക്‌സ്റ്റോസ് എന്ന നാമത്തിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. പിന്നീട് മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അദ്ദേഹം സിക്സ്റ്റസ് രണ്ടാമന്‍ എന്ന നാമം സ്വീകരിച്ചു.

സിക്സ്റ്റസ് രണ്ടാമന്‍ മാര്‍പ്പാപ്പയുടെ മുന്‍ഗാമിയായിരുന്ന സ്റ്റീഫന്‍ ഒന്നാമന്‍ മാര്‍പ്പാപ്പ ഏ.ഡി.254-ല്‍ മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതുമുതല്‍ അദ്ദേഹത്തിന്റെ ഭരണകാലഘട്ടം മുഴുവനും പാഷണ്ഡതകള്‍ക്കെതിരായും പാഷണ്ഡികള്‍ക്കെതിരായും ശക്തമായ നിലപാടുകള്‍ സ്വീകരിക്കുന്നതില്‍ ശ്രദ്ധാലുവായിരുന്നു. എന്നിരുന്നാലും റോമിലെ സഭാസമൂഹവും ഏഷ്യാമൈനറിലെയും നോര്‍ത്ത് ആഫ്രിക്കയിലെയും സഭാസമൂഹങ്ങളും തമ്മില്‍ പാഷണ്ഡികളെ സഭയില്‍ വീണ്ടും സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് അഭിപ്രായവിത്യാസവും വിഭാഗിയതയും നിലനിന്നിരുന്നു. സിക്സ്റ്റസ് രണ്ടാമന്‍ മാര്‍പ്പാപ്പ സഭാഭരണം ഏറ്റെടുത്തപ്പോള്‍ പാഷണ്ഡികളെ സഭയില്‍ വീണ്ടും സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് പരസ്പരം പോരടുന്ന സഭാസമൂഹങ്ങളുടെ സാരഥ്യമായിരുന്നു അദ്ദേഹത്തിന് ഏറ്റെടുക്കേണ്ടിയിരുന്നത്. സഭാഭരണം ആരംഭിച്ചപ്പോള്‍തന്നെ പരസ്പരം ഭിന്നിച്ചു നിന്നിരുന്ന സഭാസമൂഹങ്ങളെ അനുരജ്ഞനപ്പെടുത്തുന്നതിനുള്ള പരിശ്രമങ്ങള്‍ ആരംഭിക്കുകയും അദ്ദേഹം അതില്‍ വിജയിക്കുകയും ചെയ്തു. അങ്ങനെ പരസ്പരം വിഘടിച്ചുനിന്നുകൊണ്ട് വിഭജനത്തിന്റെ വക്കില്‍ നിന്നിരുന്ന സഭാസമൂഹങ്ങളെ ഒന്നിപ്പിക്കുന്നതിനായി അദ്ദേഹത്തിന് കഴിഞ്ഞു.

തിരുസഭ ദര്‍ശിച്ചതില്‍ വെച്ച് ഏറ്റവും വലിയ മതപീഡനമായിരുന്നു ഏ.ഡി. 250-ല്‍ ഡേസിയൂസ് ചക്രവര്‍ത്തിയുടെ കാലത്ത് ആരംഭിച്ച് വലേരിയന്‍ ചക്രവര്‍ത്തിയുടെ ഭരണകാലത്തും തുടര്‍ന്ന ക്രിസ്ത്യാനികള്‍ക്തെതിരായ മതപീഡനം. വലേരിയന്‍ തന്റെ ആദ്യത്തെ രാജശാസനം വഴി ക്രിസ്ത്യാനികളെ ഒരുമിച്ചുകൂടുന്നതില്‍ നിന്നും ആരാധന നടത്തുന്നതില്‍നിന്നും വിലക്കി. അതുപ്പോലെതന്നെ സഭയുടെ സ്വത്തുകള്‍ കണ്ടുകെട്ടണമെന്നും ചക്രവര്‍ത്തി കല്പ്പിച്ചു. എന്നാല്‍ സിക്സ്റ്റസ് രണ്ടാമന്‍ മാര്‍പ്പാപ്പ തന്റെ വൈദിക സഹോദരമാരോടൊപ്പം ഭൂഗര്‍ഭകല്ലറകളില്‍ ആരാധനയ്ക്കായി ഒരുമിച്ചുകൂടുകയും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും ചെയ്തുപോന്നു. ഏ.ഡി. 258 ആഗസ്റ്റ് 6-ാം തീയതി അപ്പിയന്‍ വേയിലെ ഭൂഗര്‍ഭകല്ലറയില്‍ ആരാധനയ്ക്ക് ഒരുമിച്ചുകൂടിയിരുന്ന സിക്സ്റ്റസ് രണ്ടാമന്‍ മാര്‍പ്പാപ്പയെയും ജാനുവാരിയൂസ്, വിന്‍സന്റ്, മാഗ്നൂസ്, സ്റ്റീഫന്‍ എന്നീ നാലു ഡീക്കന്മാരും പിടികൂടുകയും ശിരഛേദം ചെയ്യപ്പെടുകയും ചെയ്തു. സിക്സ്റ്റസ് രണ്ടാമന്‍ മാര്‍പ്പാപ്പയുടെ തിരുനാള്‍ തിരുസഭ ആഗസ്റ്റ് 6-ാം തീയതി ആചരിക്കുന്നു.


ഇതിന് മുൻപ് ഉണ്ടായിരുന്ന മാർപാപ്പയെ പറ്റി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എല്ലാ മാർപാപ്പമാരുടെയും ലക്കങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.