രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു: അര്‍ഹരായത് 1380 ഉദ്യോഗസ്ഥര്‍; കേരളത്തില്‍ നിന്നും പത്ത് പേര്‍

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു: അര്‍ഹരായത് 1380 ഉദ്യോഗസ്ഥര്‍; കേരളത്തില്‍ നിന്നും പത്ത് പേര്‍

ന്യുഡല്‍ഹി: രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. ഈ വര്‍ഷത്തെ മെഡലിന് അര്‍ഹരായത് 1380 പൊലീസ് ഉദ്യോഗസ്ഥര്‍. എ ഡി ജി പി ലോഗേഷ് ഗുപ്തയ്ക്കും ഐ ജി സ്പര്‍ജന്‍ കുമാറിനും വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍.

എസ് പിമാരായ ബി കൃഷ്ണകുമാര്‍, ടോമി സെബാസ്റ്റിന്‍, അശോകന്‍ അപ്പുകുട്ടന്‍, അരുണ്‍ കുമാര്‍ സുകുമാരന്‍, സജികുമാര്‍ ബി, ദിനേശന്‍, സിന്ധു വാസു, സന്തോഷ് കുമാര്‍, സതീഷ് ചന്ദ്രന്‍ നായര്‍ തുടങ്ങി പോലീസുകാര്‍ക്കും വ്യത്യസ്ത സ്റ്റേഷനുകളില്‍ സേവനം നല്‍കി വരുന്ന ഉദ്യോഗസ്ഥര്‍ക്കുമാണ് പൊലീസ് മെഡല്‍.  പത്ത് പേര്‍ക്കാരാണ് കേരളത്തില്‍ നിന്നും മെഡലിന് അര്‍ഹരായത്. മെഡലുകള്‍ നാളെ നടക്കുന്ന സ്വാതന്ത്ര്യ ദിന ചടങ്ങില്‍ രാഷ്ട്രപതി നല്‍കും. ഒപ്പം ബി എസ് എഫിന്റെ ഭാഗത്ത് നിന്നുള്ള കേരളത്തിലെ ഉദ്യോഗസ്ഥനായ എസ് പി മഹാദേവനും, സിഐഎസ്എഫിലെ ഉദ്യോഗസ്ഥനായ കൃഷ്ണകുമാറിനും പൊലീസ് മെഡലുണ്ട്. കമാന്റന്റ് സുധീര്‍ കുമാറിനും രാഷ്ട്രപതിയുടെ മെഡല്‍ ലഭിക്കും.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.